സിദ്ദിഖിന്റെ മറ്റൊരു സൂപ്പര്‍ റോള്‍...
രഞ്ജിത്തിന്റെ തൂലികയില്‍ സിദ്ദിഖിന് എന്നും നല്ല വേഷങ്ങള്‍ കിട്ടിയിട്ടുണ്ട്. വലിയേട്ടനിലെ മമ്മൂട്ടിയുടെ അനുജന്‍ കഥാപാത്രവും മികച്ചതായപ്പോള്‍ പ്രജാപതിയിലെ വില്ലന്‍ പലപ്പോഴും നായകനെക്കാള്‍ ഗംഭീരമായി.
സിദ്ദിഖിനായി രഞ്ജിത്ത് വീണ്ടും മെനഞ്ഞെടുക്കുന്ന വേഷമാണ് മ്യുസീഷ്യന്‍ ഗുണശേഖരന്‍.
റഹ്മാന്‍, മനോജ് കെ ജയന്‍, ഹരിശ്രീ അശോകന്‍ എന്നിവരാണ് ഈ സംഘത്തിലെ മറ്റംഗങ്ങള്‍.
മോഹന്‍ലാലിനെ മീശപിരിച്ച് അമാനുഷികനാക്കിയെന്ന് ഏറെ പേരുദോഷം കേട്ട എഴുത്തുകാരനാണ് രഞ്ജിത്ത്. എന്നാല്‍ രാവണപ്രഭുവിനു ശേഷം തീയേറ്ററുകളെ ഇളക്കിമറിക്കുന്ന ഒരു ചിത്രത്തിന് ജന്മം നല്‍കാന്‍ രഞ്ജിത്തിന് കഴിഞ്ഞിട്ടില്ല.


Click it and Unblock the Notifications