ഫ്ലോപ്പുകള്‍ക്കൊടുവില്‍ രണ്ടു സൂപ്പര്‍താര ചിത്രങ്ങള്‍
ഏറെ പ്രതീക്ഷയേകിയ ബ്ലാക്കും പ്രജാപതിയും ബോക്സോഫീസില്‍ വന്‍പരാജയങ്ങളായി. വ്യത്യസ്തമായ പ്രണയപ്രതികാര കഥയെന്ന പേരുമായെത്തിയ ചന്ദ്രോത്സവവും ജനം കയ്യൊഴിഞ്ഞ ചിത്രമായി.
നന്ദനത്തിനു ശേഷം ആ ജനുസില്‍ ഇറക്കിയ മിഴി രണ്ടിലും, കയ്യൊപ്പ് എന്നീ ചിത്രങ്ങളും ബോക്സോഫീസില്‍ ചലനങ്ങളുണ്ടാക്കിയില്ല. രഞ്ജിത്ത് കഥയെഴുതി പത്മകുമാര്‍ സംവിധാനം ചെയ്ത അമ്മക്കിളിക്കൂടിന്റെ ഗതിയും മറ്റൊന്നായില്ല.
രണ്ടു സൂപ്പര്‍താര ചിത്രങ്ങളുമായി വീണ്ടും സജീവമാവുകയാണ് രഞ്ജിത്ത്. മമ്മൂട്ടി നായകനാകുന്ന നസ്രാണി ജോഷി സംവിധാനം ചെയ്യുമ്പോള്‍ റോക്ക് ആന്റ് റോളിന്റെ സംവിധാനവും രഞ്ജിത്ത് തന്നെ ഏറ്റെടുക്കുകയാണ്.
പുതുമുഖം ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ബോംബെ മലയാളിയായ ഗായികയുടെ വേഷമാണ് ലക്ഷ്മിക്ക്.
രാധികയും ശ്വേതാമേനോനും ചിത്രത്തിലെ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഈണം വിദ്യാസാഗറിന്റേതാണ്. അഞ്ചു പാട്ടുകളാണ് റോക്ക് ആന്റ് റോളില്‍.
കാമറ മനോജ് പിളള. പി എന്‍ വി അസോസിയേറ്റ്സിന്റെ ബാനറില്‍ പി എന്‍ വേണുഗോപാല്‍ നിര്‍മ്മിക്കുന്ന ചിത്രം മരിക്കാര്‍ ഫിലിംസാണ് തീയേറ്ററിലെത്തിക്കുന്നത്.


Click it and Unblock the Notifications











