കടപ്പുറത്ത് മന്ദബുദ്ധി, പക്ഷേ മുംബെയില്‍....?
കണ്ണൂര്‍ കടപ്പുറത്ത് ഒരു മന്ദബുദ്ധിയുണ്ട്. ആഹാരപ്രിയനാണ് കക്ഷി. ഷര്‍ട്ടിടുന്നത് പുളളിക്ക് ഒട്ടും ഇഷ്ടമില്ല. ആഹാരം കഴിഞ്ഞാല്‍ അടുത്ത ഹോബി അടിപിടിയാണ്. എപ്പോഴും കൊടുക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. കിട്ടിയാലും സന്തോഷത്തോടെ സ്വീകരിക്കും, കക്ഷി.
ആ മന്ദബുദ്ധി എന്തിനാണ് മുംബെ നഗരത്തിലെത്തിയത്? അയാളുടെ വേഷവും ഭാവവും വരെ മാറിയിരിക്കുന്നു. കടപ്പുറത്തെ തീറ്റക്കാരന്‍ മന്ദബുദ്ധി കറുത്ത സ്യൂട്ടുമണിഞ്ഞ് സ്യൂട്ട് കേസും തൂക്കി ആരെയോ തിരഞ്ഞ് അതിവേഗത്തില്‍ നടക്കുന്നു.
അയാള്‍ ചെന്നു കയറിയത് ഐറ്റം ഡാന്‍സ് നടക്കുന്ന ഒരു ബാറില്‍. തുടര്‍ന്ന് നടക്കുന്നത് ഉഗ്രന്‍ സംഘട്ടനം.
എന്തിനാണ് ഇയാള്‍ കടപ്പുറത്ത് മന്ദബുദ്ധിയായി അഭിനയിച്ച് ജീവിക്കുന്നത്? എന്താണ് അയാളുടെ ലക്ഷ്യം?


Click it and Unblock the Notifications