അതിനുത്തരമാണ് വിനയന്റെ പുതിയ ചിത്രം...
വിനയന്‍ സംവിധാനം ചെയ്യുന്ന ബ്ലാക് ക്യാറ്റ് എന്ന സിനിമ ഈ ചോദ്യത്തിന് ഉത്തരം പറയുകയാണ്.
ബ്ലാക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരേഷ് ഗോപി. ചിന്താമണി കൊലക്കേസിനു ശേഷം തീര്‍ത്തും വ്യത്യസ്തമായ രൂപഭാവങ്ങളോടെയാണ് സുരേഷ് ബ്ലാക്ക് ക്യാറ്റില്‍ അഭിനയിക്കുന്നത്.
കണ്ണൂരും മുംബെയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
വലിയൊരു താരനിരയുടെ അകമ്പടിയോടെയാണ് വിനയന്‍ ബ്ലാക്കിനെ തിരശീലയിലാക്കുന്നത്. മുകേഷ്, ജഗദീഷ്, തിലകന്‍, നെടുമുടി വേണു, രാജന്‍ പി ദേവ്, മീന, കാര്‍ത്തിക എന്നിവരൊക്കെയുണ്ട് ചിത്രത്തില്‍.
കനല്‍കണ്ണനാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ഐറ്റം ഡാന്‍സിനിടയില്‍ മുകേഷ് ഋഷിയും സുരേഷ് ഗോപിയും തമ്മില്‍ നടക്കുന്ന സംഘട്ടന രംഗം ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റാണ്.
ബ്ലാക്ക് ക്യാറ്റിന്റെ കഥയും തിരക്കഥയും വിനയനാണ്. തിരക്കഥ എസ് എല്‍ പുരം ജയസോമ. വയലാര്‍ ശരത് ചന്ദ്രവര്‍മ്മയും രാജീവ് ആലുങ്കലും ഗാനരചന നിര്‍വഹിക്കുന്നു. ഇവരുടെ വരികള്‍ ചിട്ടപ്പെടുത്തുന്നത് അല്‍ഫോണ്‍സും എം ജയചന്ദ്രനും.
കാമറ ചലിപ്പിക്കുന്നത് വേണുഗോപാല്‍. ഗുഡ് വേയുടെ ബാനറില്‍ രജീന്ദ്രനാണ് ബ്ലാക്ക് ക്യാറ്റ് നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications