അലിഭായിയും അരിമാനും പൊരിഞ്ഞ അടി..
ഷാജി കൈലാസിന്റെ ചിത്രങ്ങളിലെ സംഘട്ടന രംഗങ്ങള്‍ക്ക് പ്രത്യേക ചാരുതയാണ്. പ്രത്യേകിച്ച് മോഹന്‍ലാലുണ്ടെങ്കില്‍. ആറാം തമ്പുരാന്‍, നരസിംഹം എന്നീ ചിത്രങ്ങളിലെ സംഘട്ടന രംഗങ്ങള്‍ ഇപ്പോഴും ലാലിന്റെ ആരാധകരെ പുളകം കൊളളിക്കും.
അത്തരമൊരു സീന്‍ ഈ ടീമിന്റെ പുതിയ ചിത്രമായ അലിഭായിയിലും ഉണ്ട്. ഓണക്കാലത്ത് തീയേറ്ററിലെത്തുന്ന അലിഭായിയിലെ ഈ കിടിലം സംഘട്ടന രംഗം തീയേറ്ററുകളില്‍ ആവേശത്തിന്റെ അലമാലകളുയര്‍ത്തുമെന്നുറപ്പ്.
സൂപ്പര്‍ സുബ്ബരായനാണ് അലിഭായിയിലെ സംഘട്ടന സംവിധായകന്‍. രജനികാന്തിന്റെ വിസ്മയ ചിത്രമായ ശിവാജിയിലെ അത്യുഗ്രന്‍ സംഘട്ടനത്തിന് വേദിയായ അതേ ലൊക്കേഷനിലാണ് അലിഭായിയും വില്ലനും ഏറ്റുമുട്ടുന്നത്.


Click it and Unblock the Notifications