ലാല്‍ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്...

By Staff

ഈ സംഘട്ടന രംഗത്തിനിടെ ഭാഗ്യം കൊണ്ടാണ് മുഖത്ത് വെടിയേല്‍ക്കാതെ മലയാളത്തിന്റെ പ്രിയതാരം രക്ഷപെട്ടത്.

വില്ലന്റെ കൈയിലിരിക്കുന്ന തോക്ക് അലിഭായി ചങ്ങലകൊണ്ട് കുരുക്കുന്നതിനിടെ ലക്ഷ്യം തെറ്റി വെടി പൊട്ടുന്നു. ഇതാണ് ചിത്രീകരിക്കേണ്ട സീന്‍. സൂപ്പര്‍ സുബ്ബരായന്റെ ഫൈറ്റ് ടീമിലുളള അംഗങ്ങളാണ് സീനിലുളളത്. ബോളിവുഡ് താരം അരിമാന്‍ ഷെട്ടിയാണ് വില്ലന്‍.

ഗണ്‍ മാസ്റ്റര്‍ രാജേന്ദ്രന്‍ തോക്കില്‍ ഉണ്ട നിറച്ച് അരിമാനു നല്‍കി. കാഞ്ചി വലിക്കുമ്പോള്‍ ശബ്ദമുണ്ടാക്കി തീപ്പൊരി പറത്തുന്ന തോക്കാണ്. ഉപയോഗിക്കേണ്ട നിര്‍ദ്ദേശങ്ങളും പറഞ്ഞു കൊടുത്തു.

റിഹേഴ്സല്‍ നടത്തി ഷൂട്ടിംഗിന് ടീം തയ്യാറായി. ചങ്ങലയില്‍ നിന്നൂര്‍ന്നിറങ്ങിയ ലാല്‍ അരിമാന്റെ കൈയില്‍ ചങ്ങല മുറുക്കി. എന്നാല്‍ വെടി പൊട്ടിയില്ല.

കണ്ടു നിന്ന മോഹന്‍ലാലിന് സംഗതി നിസാരമായിരുന്നു. ഇതെല്ലാം വളരെ എളുപ്പമല്ലേ എന്ന് പറഞ്ഞ ലാല്‍ കുരുക്കിയ ചങ്ങല നിവര്‍ത്താന്‍ ശ്രമിച്ചു. ഇതിനിടെ ചങ്ങല കാഞ്ചിയില്‍ കുരുങ്ങി വെടി പൊട്ടി.

മുഖത്തിനു നേരെ തീപ്പൊരി വരുന്നതു കണ്ട ലാല്‍ പെട്ടെന്ന് തെന്നിമാറി. അങ്ങനെ വലിയൊരപകടം ഒഴിവായി. കാഞ്ചി വലിക്കാതെ തന്നെ വെടി പൊട്ടുകയായിരുന്നുവെന്നാണ് അരിമാന്‍ പറഞ്ഞത്. പൊടുന്നനെ തെല്ലിമാറിയില്ലായിരുന്നെങ്കില്‍ ലാലിന് വലതു കണ്ണ് നഷ്ടമായേനെ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X