ആരാധകര്‍ ഗണ്‍ മാസ്റ്റര്‍ക്കെതിരെ
സംഭവമറിഞ്ഞ് മോഹന്‍ലാലിന്റെ ആരാധകര്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ഗണ്‍മാസ്റ്റര്‍ക്ക് നേരെ ഭീഷണിയുയര്‍ത്താനും അവര്‍ തയ്യാറായി.
ചെന്നെയിലെ തമിഴ് പത്രങ്ങള്‍ ലാലിന് വെടിയേറ്റു എന്ന നിലയിലാണ് വാര്‍ത്ത നല്‍കിയത്. നെറ്റിയില്‍ വെടിയേറ്റ ലാല്‍ അലറിക്കരഞ്ഞു, ചോര കുടുകുടെ ഒഴുകി, ഡ്യൂപ്ലിക്കേറ്റ് വെടിയുണ്ടയ്ക്കു പകരം യഥാര്‍ത്ഥ വെടിയുണ്ട തോക്കില്‍ ഉപയോഗിച്ചു എന്നൊക്കെയാണ്.
ചാനലിലും പത്രങ്ങളില്‍ നിന്നും വാര്‍ത്തയറിഞ്ഞെത്തിയ തമിഴ് നാട് പൊലീസും ഒരുക്കിയത് ചിരിക്കാനുളള വക. സ്റ്റേഷനടുത്താണ് ലൊക്കേഷനെങ്കിലും സായാഹ്ന പത്രങ്ങളില്‍ നിന്നാണ് പൊലീസുകാര്‍ വാര്‍ത്തയറിഞ്ഞത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയവര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്രേ. ഒടുവില്‍ ആയിരം രൂപ നല്‍കി പ്രശ്നം പരിഹരിച്ചെന്നാണ് വാര്‍ത്ത.


Click it and Unblock the Notifications