»   » കൊട്ടാരത്തില്‍ കുട്ടിഭൂതം- ചിരിവിരുന്ന്

കൊട്ടാരത്തില്‍ കുട്ടിഭൂതം- ചിരിവിരുന്ന്

Posted By:
Subscribe to Filmibeat Malayalam
സുഹൃത്തുക്കളായ മൂന്ന് കള്ളന്മാര്‍ അമര്‍, അക്ബര്‍, ആന്റണി ഇവരുടെ കയ്യിലിരിപ്പുകൊണ്ട് ഏറ്റെടുക്കുന്ന ദൗത്യങ്ങളത്രയും പരാജയപ്പെടുകയും പിടിക്കപ്പെടുകയുമാണ് പതിവ്. ജീവിതത്തില്‍ ഇതുവരെ ഒന്നും നേടാന്‍ കഴിയാത്തവര്‍ എങ്ങിനെ തുടര്‍ന്നും ഈ തൊഴില്‍ ഭംഗിയായി ചെയ്യാമെന്ന് തലപുകഞ്ഞ് ചിന്തിക്കുമ്പോഴാണ് ഒരു സുവര്‍ണാവസരം ലഭിയ്ക്കുന്നത്.

700 വര്‍ഷം പഴക്കമുള്ള പഞ്ചലോഹവിഗ്രഹം എടുത്തുകൊടുക്കണം. ഒരു സായിപ്പാണ് ഈ ദൗത്യവുമായി ഇവരുടെ മുന്നിലെത്തുന്നത്. കനത്ത തുക അഡ്വാന്‍സും നല്‍കി. ഈ കളവ് ലക്ഷ്യം കണ്ടാല്‍ പിന്നീട് മോഷണം ചെയ്യാതെ നല്ല രീതിയില്‍ ജീവിക്കാമെന്ന തീരുമാനത്തോടെ ഒറ്റ മനസ്സോടെ ഈ അന്വേഷണത്തില്‍ ഇവര്‍ മുഴുകുകയാണ്.

ഇതിനെ മൂന്നു കുട്ടികളെ പരിചയപ്പെടുന്നത്. കുട്ടിഭൂതത്തെത്തേടി കാട്ടിലെത്തിയ കുട്ടികളും മൂവന്‍ കൊള്ളസംഘവും സുഹൃത്തുക്കളാവുകയും പരസ്പരം സഹകരിച്ച് മുന്നേറാന്‍ തീരുമാനിയ്ക്കുകയും ചെയ്യുന്നു. ഇതിനിടെ മരണ്ടനായ പൊലീസ് ഓഫീസര്‍ അരവിന്ദ് രംഗത്തെത്തുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കൊട്ടാരത്തില്‍ കുട്ടിഭൂതത്തിന്റെ പ്രമേയം വികസിക്കുന്നത്.

നാലകത്ത് സിനി ക്രിയേഷന്‍സിന്റെ ബാനറില്‍ സമദ് നാലകത്ത് നിര്‍മ്മിക്കുന്ന കൊട്ടാരത്തില്‍ കുട്ടിഭൂതം 24ന് തിയേറ്ററുകളിലെത്തുന്നു. മുകേഷ്, ജഗതി ശ്രീകുമാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതരായ കുമാര്‍ നന്ദ , ബഷീര്‍ എന്നിവരുടെ തിരക്കഥയിലാണ് ചിത്രം തയ്യാറായിരിക്കുന്നത്. ഒരുമുഴുനീള ഹാസ്യചിത്രമാണിത്.

ഹരിശ്രീ അശോകന്‍, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഹനീഫ എന്നിവര്‍ കള്ളന്മാരായും പൊലീസ് ഓഫീസര്‍ അരവിന്ദനായി മുകേഷും വേഷമിടുന്നു. കോട്ടയം നസീര്‍, ടോണി, ജയന്‍, പൂജപ്പുരരവി, ഷീല, ഗീതാവിജയന്‍, മായാ മൗഷ്മി എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ശിവകുമാറാണ്. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഷാജ് ശ്രീധര്‍, സമദ് പ്രിയദര്‍ശിനി എന്നിവര്‍ ഈണം നല്‍കുന്നു.

English summary
Comedy film Kottarathil Kuttibhootham to be released on June 24the. Mukesh and Jagathi Sreekumar is the main actors of this film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam