ലാപ്‍ടോപ്പിലെ അമ്മ മകന്‍ ബന്ധം
അമ്മ മകന്‍ ബന്ധത്തിന്റെ ശക്തമായ ആവിഷ്കരണമാണ് പത്രപ്രവര്‍ത്തകനായ രൂപേഷ് പോളിന്റെ കന്നിച്ചിത്രമായ ലാപ്‍ടോപ്. സുഭാഷ് ചന്ദ്രന്റെ പറുദീസാ നഷ്ടം എന്ന കഥയില്‍ നിന്നാണ് ലാപ്‍ടോപ്പ് എന്ന ചിത്രത്തിന്റെ ആശയം സ്വീകരിച്ചിരിക്കുന്നത്. സുരേഷ് ഗോപിയും പത്മപ്രിയയും ശ്വേതാമേനോനും അതിശക്തമായ കഥാപാത്രങ്ങള്‍ക്ക് ഭാവം പകരുന്ന ഈ ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും.
പുതുമ തേടുന്ന പ്രേക്ഷകന്റെ ഉളളില്‍ ഒരു നനുത്ത കുളിരായി അരിച്ചിറങ്ങുന്നതായിരിക്കും തന്റെ ചിത്രമെന്ന് രൂപേഷ് പോള്‍ പറയുന്നു. പുരുഷന്‍ സ്ത്രീയെ അംഗീകരിക്കുന്നത് അവള്‍ അമ്മയാകുമ്പോഴാണ് എന്നതാണ് ഈ ചിത്രം പറയാനുദ്ദേശിക്കുന്ന പ്രമേയം.
കാമുകിയായും മകളായും സഹോദരിയായും ഭാവം മാറുന്ന സ്ത്രീയുടെ വ്യത്യസ്ത രൂപങ്ങളെ പുരുഷന്‍ ഇഷ്ടപ്പെടുമ്പോഴും അവളെ ആത്യന്തമായി അവന്‍ അംഗീകരിക്കുന്നത് അമ്മയാകുമ്പോഴാണ്. പുരുഷനിലെ മൃഗീയത അടങ്ങുന്നതും അവന്‍ നിസഹായനാകുന്നതും അമ്മയുടെ മുന്നില്‍ മാത്രമാണ്. ലാപ്‍ടോപ്പിലെ ഹൃദയഹാരിയായ അമ്മ മകന്‍ ബന്ധം മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഉളളുലയ്ക്കുന്ന ദൃശ്യാനുഭവമായിരിക്കും.
സുരേഷ് ഗോപിയുടെ തികച്ചും വ്യത്യസ്തമായ ഭാവ പ്രകടനമാണ് ലാപ്‍ടോപ്പിന്റെ മറ്റൊരു പ്രത്യേകത. സുരേഷ് ഗോപി എന്ന സൂപ്പര്‍താരത്തെ നായകനാക്കിയത് അദ്ദേഹത്തിന്റെ താരമൂല്യം ചൂഷണം ചെയ്യാന്‍ തന്നെയാണെന്ന് തുറന്നു പറയുമ്പോഴും സംവിധായകന് ആ നടനു നല്‍കിയത് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ തികച്ചും വ്യത്യസ്തമായ ഒരു വേഷമാണ്.
അടുത്ത പേജില്‍
ലാപ്‍ടോപ്പിലെ ചിത്രങ്ങള്‍


Click it and Unblock the Notifications