ലാപ്‍ടോപ്പിലെ അമ്മ മകന്‍ ബന്ധം

By Staff

മലയാള സിനിമയില്‍ മറ്റൊരു വിവാദത്തിനോ ചൂടേറിയ ചര്‍ച്ചയ്ക്കോ വിഷയമാകാവുന്ന പരീക്ഷണം കൂടി സംവിധായകന്‍ നടത്തുന്നുണ്ട്. രണ്ടു വ്യത്യസ്ത ചിത്രങ്ങളായാണ് തന്റെ കന്നിച്ചിത്രം സംവിധായകന്‍ സെന്‍സര്‍ ചെയ്തിരിക്കുന്നത്. ലാപ്‍ടോപ്പ് എന്ന പേരില്‍ സെന്‍സര്‍ ചെയ്തത് കേരളത്തില്‍ റിലീസ് ചെയ്യും. രാജ്യാന്തര പുരസ്കാര വേദികളിലടക്കം കാണിക്കാന്‍ മദേഴ്സ് ലാപ്‍ടോപ്പ് എന്ന പേരില്‍ വേറൊരു പതിപ്പും തയ്യാറാക്കിയിട്ടുണ്ട്.

പാട്ട് വെട്ടിമാറ്റിയാണ് നമ്മുടെ പല സംവിധായക പ്രതിഭകളും ചിത്രം അവാര്‍ഡിന് അയയ്ക്കുന്നത്. അവര്‍ക്കിടയില്‍ പുതിയൊരു പരീക്ഷണമാണ് രൂപേഷ് പോള്‍ നടത്തുന്നത്. ലാ‍പ്‍ടോപ്പ് കാണുന്ന അതേ ചാരുതയോടെ പ്രേക്ഷകര്‍ക്ക് മദേഴ്സ്‍ ലാപ്‍ടോപ്പും കാണാമെന്ന് രൂപേഷ് പോള്‍ പറയുമ്പോള്‍, തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ചിത്രമായിരിക്കും അതെന്നു തന്നെയാണ് ധ്വനി.

കേരളത്തിലെ പ്രേക്ഷകര്‍ക്ക് കാണാന്‍ ഒരു ചിത്രവും രാജ്യാന്തര മേളകളി‍ല്‍ പ്രദര്‍ശിപ്പിക്കാന്‍ വേറൊരു ചിത്രവും എന്ന ആശയം ഇപ്പോള്‍ തന്നെ ചൂടേറിയ വാഗ്വാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കേരളത്തിലെ പ്രേക്ഷകരെ വിലകുറച്ചു കാണുകയാണ് സംവിധായകന്‍ എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

ചിത്രത്തിന്റെ സെന്‍സറിംഗിന് നിയമപരമായ പ്രതിബന്ധങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് അറിയുമ്പോള്‍ ഇത്തരം സ്വാതന്ത്ര്യങ്ങള്‍ സംവിധായകന് അനുവദിച്ചിട്ടുണ്ട് എന്നു വേണം മനസിലാക്കാന്‍. വേറിട്ടൊരു ആശയവുമായി സംവിധാന രംഗത്തേയ്ക്ക് കടന്നു വരുന്ന പുതിയൊരാളിന്റെ നാമ്പു നുളളാന്‍ പോകുന്ന വിവാദമായി ഇത്തരം കാര്യങ്ങള്‍ വളരാതിരിക്കുന്നതാണ് നല്ലത്.

മുന്‍പേജില്‍

ലാപ്‍ടോപ്പിലെ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X