വരുന്നു, മമ്മൂട്ടിയുടെ കുട്ടിസ്രാങ്ക്

കയ്യൊപ്പ്, കഥ പറയുമ്പോള്‍ തുടങ്ങിയ ചിത്രങ്ങള്‍ യാഥാര്‍ത്ഥ്യമായതിന് ആരോടെങ്കിലും നന്ദി പറയണമെങ്കില്‍ അത് മമ്മൂട്ടിയോടാണ്. പ്രതിഫലം വാങ്ങാതെ ആ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഡേറ്റു നല്‍കിയതു കൊണ്ടാണ് അവ ഉണ്ടായതു തന്നെ.
മലയാള സിനിമയെ രാജ്യാന്തര പ്രശസ്തിയിലെത്തിച്ച ബഹുമുഖ പ്രതിഭയാണ് ഷാജി എന്‍ കരുണ്‍. ഷാജിയുടെ ഛായാഗ്രഹണ മികവും സംവിധാന ശൈലിയും കടലിനക്കരെയും മലയാളത്തിന്റെ കൊടി ഉയര്‍ത്തുന്നതില്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ട്.
കലാമൂല്യമുളള സിനിമകള്‍ക്കു വേണ്ടിയുളള ഷാജിയുടെ ഒടുങ്ങാത്ത ദാഹം, മലയാളത്തില്‍ ഒരു മികച്ച സിനിമയുടെ പിറവിക്ക് കാരണമാകുന്നു.
മൂന്നു സ്ത്രീകഥാപാത്രങ്ങളിലൂടെ ഒരു പുരുഷന്റെ കഥ പറയുന്ന കുട്ടിസ്രാങ്ക് ഇപ്പോള്‍ തന്നതെ ഏറെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. അമ്പതുകളില്‍ നടക്കുന്ന കഥയാണ് കുട്ടിസ്രാങ്കിന്റെ ഇതിവൃത്തം. സാഹിത്യത്തില്‍ ഏറെ പ്രശംസിക്കപ്പെട്ടിട്ടുളള മാജിക്കല്‍ റിയലിസത്തിന്റെ ശൈലി സിനിമയില്‍ പരീക്ഷിക്കുകയാണ് സംവിധായകന്‍.


Click it and Unblock the Notifications