പലിശ റാഞ്ചാന്‍ പരുന്തു വരുന്നു
ഗ്രാമത്തിലെ രണ്ട് ചിട്ടിക്കമ്പനികളാണ് ശ്രീമുരുകാ ചിറ്റ്സ് ആന്റ് ഫൈനാന്‍സും കാലിക്കറ്റ് റിയല്‍ എസ്റ്റേറ്റ് ആന്റ് ഫിനാന്‍സും.
തൊഴില്‍പരമായി കടുത്ത മത്സരമാണ് കുറെക്കാലമായി ഇവര്‍ തമ്മിലുളളത്. ശ്രീമുരുകാ ചിറ്റ്സിന്റെ മുതലാളിയാണ് ശ്രീമാന്‍ പുരുഷോത്തമന്‍. കയ്യിലിരുപ്പും സ്വഭാവ ഗുണവും കൊണ്ട് ഇയാള്‍ക്ക് നാട്ടുകാര്‍ ഒരു പേരിട്ടു. പരുന്തു പുരുഷു.
അറുത്ത കൈക്ക് ഉപ്പു തേക്കാത്തവന്‍, ക്രൂരന്‍, ചതിയന്‍ പിന്നെ കണ്ണില്‍ ചോരയില്ലാത്തവനും. മുതലവിടെ നില്‍ക്കട്ടെ, പലിശയിങ്ങ് പോരട്ടെ എന്ന ലോകത്തിലെ എല്ലാ പലിശക്കാരുടെയും സിദ്ധാന്തം അണുവിട തെറ്റാതെ പാലിക്കാന്‍ പരുന്തിനറിയാം. പരുന്തിനോട് കോര്‍ത്തിട്ട് കൈയും കാലും വീശി നടന്നു പോകാമെന്നും ആരും കരുതേണ്ട.
കണ്ണിന് കണ്ണ്, ചോരയ്ക്ക് ചോര, അടിക്ക് അടി, മുതലിന് പലിശ അതാണ് പരുന്തിന്റെ മുദ്രാവാക്യം. പലിശ കൃത്യമായി നല്‍കിയില്ലെങ്കില്‍ പരുന്തിന് കലിയിളകുമെന്നും പിന്നെ നടക്കുന്നതെന്ത് എന്നും നാട്ടുകാര്‍ക്ക് നന്നായി അറിയാം. അതിനാല്‍ ഒരുമാതിരിപ്പെട്ടവരൊന്നും പരുന്തിനോട് ഉടക്കില്ല. കാലിക്കറ്റ് ചിട്ടിഫണ്ട് മുതലാളി കല്ലായി അസീസിനു പോലുമില്ല, പരുന്തിനോട് നേരിട്ടു കോര്‍ക്കാനുളള ധൈര്യം.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications