പലിശ റാഞ്ചാന്‍ പരുന്തു വരുന്നു
ഇരുവരും തമ്മിലുളള പോര് കൊഴുത്തു കൊഴുത്തു വരികെയാണ് വിനയനെ കല്ലായി അസീസ് സ്ഥാപനത്തില്‍ നിന്ന് പുറത്താക്കുന്നത്. വിനയന്‍ എത്തിപ്പെടുന്നത് പൊട്ട് മഹേന്ദ്രന്റെ അടുത്ത്. വന്‍തുകയുടെ കച്ചവടം പരുന്തും കല്ലായി അസീസും വീതിച്ചെടുക്കുമ്പോള്‍ അല്ലറ ചില്ലറ തുക പലിശയ്ക്കു കൊടുത്ത് ദിവസപ്പിരിവ് നടത്തി ജീവിക്കുന്നയാളാണ് മഹേന്ദ്രന്‍. ബിസിനസിന്റെ വലിപ്പം നോക്കി നാട്ടുകാര്‍ മഹേന്ദ്രന് പൊട്ട് ബ്ലേഡ് എന്ന പേരാണ് ഇട്ടിരിക്കുന്നത്.
കല്ലായി അസീസിനോട് തെറ്റിപ്പിരിഞ്ഞ വിനയന് ചേക്കേറാന്‍ പറ്റിയ ഇടം പരുന്തിന്റെ ചിറകിനടിയിലാണെന്ന് മഹേന്ദ്രന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. പോരെങ്കില്‍ ചില്ലറക്കാര്യത്തിനൊന്നുമല്ല വിനയനും അസീസും തമ്മില്‍ തെറ്റിയിരിക്കുന്നത്.
തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളാണ് പരുന്ത് എന്ന ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.
പരുന്തു പുരുഷോത്തമനായി മമ്മൂട്ടിയാണ് പ്രത്യക്ഷപ്പെടുന്നത്. അമ്മക്കിളിക്കൂട്, വര്‍ഗം എന്നീ ചിത്രങ്ങള്‍ക്കു ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മൂന്നാം ചിത്രമാണിത്. കഥയും തിരക്കഥയും ടി എ റസാക്ക് വക.
കാമറ സഞ്ജീവ് ശങ്കര്‍, ഡ്രീം ടീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹൗളി പോട്ടൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക ലക്ഷ്മീ റായിയാണ്. മറ്റൊരു സുപ്രധാന വേഷത്തില്‍ റോമയും അഭിനയിക്കുന്നു.
കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന പരുന്തില്‍ ജഗതി ശ്രീകുമാര്‍, ബാല, കൊച്ചിന്‍ ഹനീഫ, ദേവന്‍, അഗസ്റ്റിന്‍, അബു സലിം, ജയന്‍, ജയകൃഷ്ണന്‍ എന്നിവരും വേഷമിടുന്നുണ്ട്.
മുന്‍പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications