twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീണ്ടുമൊരു രാഷ്ട്രീയ ആയുധം

    By Staff
    |

    നന്നായി ചിത്രീകരിച്ച രാഷ്ട്രീയ ചിത്രങ്ങളോട് വല്ലാത്ത അഭിനിവേശമാണ് മലയാളിക്ക്. ഈനാട്, വാര്‍ത്ത തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ ടി ദാമോദരനും ഐ വി ശശിയും ചേര്‍ന്ന് പരുവപ്പെടുത്തിയതാണ് ആ ഇഷ്ടം. സമകാലിക സംഭവങ്ങളും കഥാപാത്രങ്ങളും തിരശീലയിലെത്തുമ്പോള്‍ വല്ലാത്ത ഒരു തരിപ്പില്‍ പ്രേക്ഷകന്‍ സ്വയം മറന്ന് തീയേറ്ററിലിരുന്ന് കയ്യടിച്ചു.

    ഷാജി കൈലാസ് രഞ്ജി പണിക്കര്‍ കൂട്ടുകെട്ട് ആ അഭിനിവേശത്തെ പുതിയൊരു തലത്തിലെത്തിച്ചു. ഒരുപക്ഷേ, ഇനി വരുന്നവര്‍ക്ക് മറികടക്കാനാവാത്ത നിലവാരം. തലസ്ഥാനത്തില്‍ തുടങ്ങിയ ആക്രമണം ദി കിംഗിലെത്തിയപ്പോഴേയ്ക്കും പ്രചണ്ഡമായ കൊടുങ്കാറ്റിന്റെ സിംഹാരവത്തില്‍ തീയേറ്റര്‍ ഇളകി മറിഞ്ഞു.

    രാഷ്ട്രീയ കക്ഷികളുടെ മനം പുരട്ടുന്ന നിലപാടുകള്‍ക്കു നേരെ, നേതാക്കളുടെ തന്‍പ്രമാണിത്തത്തിനും അഹങ്കാരത്തിനും നേരെ വെടിയുണ്ട പോലെ പാഞ്ഞു ചെന്നു വാചകങ്ങള്‍. അവരുടെ പ്രഷ്ഠത്തില്‍ പഴുപ്പിച്ചു വെച്ച ചട്ടുകമായി പല സീനുകളും. നേതാക്കളുടെ കാണ്ടാമൃഗത്തൊലി കരിയുന്ന ഒച്ച ദിഗന്തം മുഴങ്ങുന്ന കയ്യടിയില്‍ മുങ്ങിപ്പോയി. ജനകീയ പ്രതികരണത്തിന്റെ വേറൊരു തലം സൃഷ്ടിച്ചെടുത്തു ജനപ്രിയ സിനിമ.

    ലേലം, പത്രം എന്നീ സിനിമകളിലും രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുണ്ടായിരന്നു. ജനമറിയേണ്ട ചില കാര്യങ്ങള്‍ ഈ ചിത്രങ്ങളും വിളിച്ചു പറഞ്ഞു.

    എന്തിനെയും ഏതിനെയും തങ്ങളുടേതാക്കി മാറ്റാന്‍ വല്ലാത്ത വിരുതുണ്ട് രാഷ്ട്രീയക്കാര്‍ക്ക്. സിനിമയെന്ന മാധ്യമത്തെ പ്രതിച്ഛായാ നിര്‍മ്മിതിക്ക് ഉപയോഗിച്ചാലെന്ത് എന്ന ആലോചന രാഷ്ട്രീയ നേതാക്കള്‍ക്കുണ്ടായത് സ്വാഭാവികം.

    അടുത്ത പേജില്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X