twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പെണ്‍വാണിഭ മന്ത്രിയുടെ പതാക

    By Staff
    |

    വീണ്ടുമൊരു രാഷ്ട്രീയ ആയുധം - 2
    പെണ്‍വാണിഭക്കേസില്‍പെട്ട് മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടി വന്ന മുന്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ മഹത്വവല്‍ക്കരിക്കാന്‍ പതാകയെന്നൊരു സിനിമ കെ മധു സംവിധാനം ചെയ്തതാണ് ഈ തിരിച്ചറിവിന്റെ പ്രത്യക്ഷ ഉദാഹരണം. ചിത്രത്തിലെ നായക വേഷം കെട്ടിയ സുരേഷ് ഗോപിയുടെ കഥാപാത്രവും പെണ്‍വാണിഭാരോപണത്തിന്മേല്‍ മന്ത്രിപദം ഉപേക്ഷിക്കേണ്ടി വന്നവന്‍. സത്യം തെളിയിച്ച് സൂര്യപ്രഭയോടെ വീണ്ടും അദ്ദേഹം അധികാരത്തിലേറുന്നത് ശത്രുക്കളെ നിഗ്രഹിച്ച ശേഷം.

    എന്നാല്‍ സംഗതി ചീറ്റിപ്പോയി. പടം എട്ടുനിലയില്‍ പൊട്ടിയെന്ന് മാത്രമല്ല, വേണ്ട സമയത്ത് റിലീസ് ചെയ്യാന്‍ പോലും നിര്‍മ്മാതാക്കള്‍ക്ക് കഴിഞ്ഞില്ല.

    മമ്മൂട്ടിയെ നായകനാക്കി രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത രൗദ്രത്തിനെതിരെ ഉയര്‍ന്ന ആരോപണം വേറൊന്നായിരുന്നു. സിപിഎമ്മില്‍ ഗ്രൂപ്പു പോര് കൊടുമ്പിരിക്കൊണ്ട് നില്‍ക്കുമ്പോള്‍ വിമതപക്ഷത്ത് നിന്ന് പടനയിച്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ കരിതേക്കാന്‍ ഔദ്യോഗിക പക്ഷത്തിനു വേണ്ടി ഫാരിസ് അബൂബേക്കര്‍ നിര്‍മ്മിച്ചതാണ് ഈ ചിത്രമെന്നായിരുന്നു ആരോപണം.

    സംസ്ഥാന മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പുത്രനും വില്ലന്‍ വേഷത്തിലെത്തിയ ചിത്രത്തിന്റെ പരസ്യ വാചകത്തില്‍ തന്നെയുണ്ടായിരുന്നു ലക്ഷ്യം. ആരെയും കരിവാരിത്തേക്കാനല്ല ഈ ചിത്രം, ഒരു കപട മുഖംമൂടി പിച്ചിച്ചീന്താനാണ് എന്നാണ് ആക്ഷേപങ്ങള്‍ക്ക് നേരെ സിനിമ പ്രതികരിച്ചത്.

    രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം ഭരത് ചന്ദ്രന്‍ ഐപിഎസിന്റെ വിജയം നേടാന്‍ രൗദ്രത്തിന് കഴിഞ്ഞില്ല. അതിന് തൊട്ടുമുമ്പ് പുറത്തിറങ്ങിയ ലാല്‍ജോസിന്റെ അറബിക്കഥയിലും ജയരാജിന്റെ ബൈ ദി പീപ്പിളിലും മറയില്ലാത്ത രാഷ്ട്രീയമുണ്ടായിരുന്നു. അറബിക്കഥ സൂപ്പര്‍ഹിറ്റായപ്പോള്‍ ബൈ ദി പീപ്പിള്‍ ദയനീയമായി പരാജയപ്പെട്ടു.

    അടുത്ത പേജില്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X