വിഎസിനായി ഒരുങ്ങുന്ന ആയുധം

By Staff

വീണ്ടുമൊരു രാഷ്ട്രീയ ആയുധം - 3

ആ ജനുസില്‍ വീണ്ടും ഒരു ചിത്രം പുറത്തു വരുന്നു. സുരേഷ് ഗോപിയെ നായകനാക്കി നിഷാദ് സംവിധാനം ചെയ്യുന്ന ആയുധം മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പ്രതിഛായാ നിര്‍മ്മിതി ലക്ഷ്യമിട്ടാണത്രേ! സമകാലിക രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയെന്ന് സംവിധായകനും തന്റെ കഥാപാത്രമായ സഖാവ് മാധവന്‍ എന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സിനിമാ രൂപമാണെന്ന് നടന്‍ തിലകനും വ്യക്തമാക്കിയിട്ടുണ്ട്.

വിഎസ് അച്യുതാനന്ദനെ അങ്ങനെ തന്നെ പകര്‍ത്തുകയാണത്രേ തിലകന്‍. സംസാരവും നടപ്പും ശൈലിയുമൊക്കെ വിഎസ് മയം.

മൂന്നാര്‍ പൂച്ച, ഋഷിരാജ് സിംഗിന്റെ പ്രതിപുരുഷനാണത്രേ സുരേഷ് ഗോപി കൈകാര്യം ചെയ്യുന്ന ഐപിഎസ് ഓഫീസര്‍. ക്രൈംബ്രാഞ്ച് ഡിഐജി ഋഷികേശ് എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്.

അധിനിവേശ ശക്തികളുടെ കളിപ്പാവകളാണ് ബ്യൂറോക്രാറ്റുകളും ജുഡീഷ്യറിയും എന്ന കാഴ്ചപ്പാടിലാണ് സിനിമയൊരുങ്ങുന്നത്. വര്‍ഗീയ ഭീകരത മുദ്രകുത്തി ഒരു പ്രത്യേക സമുദായത്തെ അധിക്ഷേപിക്കുന്നതിനെതിരെയും സിനിമ പ്രതികരിക്കുന്നുണ്ട്. മാവോയിസ്റ്റ് തീവ്രവാദവും ദേശവിരുദ്ധ ശക്തികള്‍ക്ക് ലഭിക്കുന്ന ഫണ്ടുകളും സിനിമയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

ഒരിടവേളയ്ക്കു ശേഷം മുക്രി അബ്ദുളളയെന്ന ശക്തമായ കഥാപാത്രമായി മുരളി ഈ ചിത്രത്തിലെത്തുന്നു. റഹിം ഹാജിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജഗതിയാണ്. അമ്മുവാകിന നാന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഭാരതിയാണ് ആയുധത്തിലെ നായിക.

സംവിധായകന്‍ നിഷാദ് തന്നെയാണ് കഥയും തിരക്കഥയുമെഴുതുന്നത്. സംഭാഷണം ജയസോമ. എസ് എല്‍ പുരം സദാനന്റെ മകനാണ് ജയസോമ. സുരേഷ് ഗോപിയെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ബ്ലാക് ക്യാറ്റിലെ സംഭാഷണവും ജയസോമയുടേതായിരുന്നു.

വ്യത്യസ്തമായ ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറിയെന്ന ലേബലിലാണ് ചാനല്‍ എന്റര്‍ടെയിന്മെന്റ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. വി എസ് അച്യുതാനന്ദന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുളള കരുത്ത് ഈ ആയുധത്തിനുണ്ടെയെന്ന് ബോക്സ് ഓഫീസിലാണ് ഉത്തരം കിട്ടേണ്ടത്.

മുന്‍ പേജുകളില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X