പ്രണയസാന്ദ്രമായ സസ്പെന്‍സ് ത്രില്ലര്‍
പുനരധിവാസം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയാംഗീകാരവും പ്രേക്ഷക ശ്രദ്ധയും നേടിയ സംവിധായകനാണ് വി കെ പ്രകാശ്.
പരസ്യരംഗത്തെ ദീര്‍ഘകാല പരിചയം മൂലം സ്വായത്തമായ സാങ്കേതിക ജ്ഞാനം സിനിമാ സംവിധാനത്തില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്ന പ്രകാശിന് പക്ഷേ, പിന്നീട് ശ്രദ്ധിക്കപ്പെടുന്ന ചിത്രങ്ങളൊന്നും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.
കുഞ്ചാക്കോ ബോബന്‍ നായകനായ മുല്ലവളളിയും തേന്മാവും നായികാ പ്രാധാന്യമുളള മൂന്നാമതൊരാള്‍, പ്രിഥ്വിരാജും ഇന്ദ്രജിത്തും മുഖ്യവേഷങ്ങളിലഭിനയിച്ച പൊലീസ് എന്നിവയൊന്നും വിജയമായില്ല.
യുവതലമുറയുടെ ജീവിതത്തിലേയ്ക്ക് കാമറ തിരിച്ചു വെയ്ക്കുകയാണ് പ്രകാശ് തന്റെ അടുത്ത ചിത്രത്തില്‍. പോസിറ്റീവ് എന്ന ഈ ചിത്രത്തില്‍ അഭിനയിക്കുന്നവരേറെയും പുതുമുഖങ്ങളാണ്. സംഗീതത്തിന്റെയും പ്രണയത്തിന്റെയും പശ്ചാത്തലത്തിലുളള ഒരു സസ്പെന്‍സ് ത്രില്ലറാണ് പോസിറ്റീവ്.
കഥയും തിരക്കഥയുമാണ് തന്റെ കഴിഞ്ഞ ചിത്രങ്ങളുടെ ദുര്‍വിധിക്ക് കാരണമെന്ന് തിരിച്ചറിഞ്ഞ പ്രകാശ് ഇക്കുറി കൂട്ടുവിളിക്കുന്നത് തിരക്കഥാ രംഗത്തെ അതികായന്മാരില്‍ ഒരാളെയാണ്. സൂപ്പര്‍താര ചിത്രങ്ങള്‍ക്കു വേണ്ടി മാത്രം മഷി ചെലവിട്ട എസ് എന്‍ സ്വാമിയാണ് ഈ പുതുമുഖ ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ആധുനിക യുവതയുടെ ജീവിതത്തിന്റെ രേഖാചിത്രമാകുന്ന ഈ ചിത്രം എസ് എന്‍ സ്വാമിക്കും ഒരു വെല്ലുവിളി തന്നെയായിരിക്കും.
ഒരു സംഗീത ട്രൂപ്പിനെ കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത്. രാജു, വിന്നി, ഉദയന്‍, ചെറി എന്നിവര്‍ പഠിക്കുന്ന കാലത്തേ ഒന്നിച്ചു ചേര്‍ന്നവര്‍. ഉറ്റ മിത്രങ്ങള്‍. പഠനത്തിനു ശേഷം അവര്‍ നാലുപേരും ചേര്‍ന്ന് ഒരു ട്രൂപ്പ് തുടങ്ങുന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications