പ്രണയസാന്ദ്രമായ സസ്പെന്‍സ് ത്രില്ലര്‍
ഇതിനിടയില്‍ ജ്യോതിയെന്നൊരു പെണ്‍കുട്ടിയുമായി രാജു പ്രണയത്തിലാകുന്നു. അവളാകട്ടെ ഉയര്‍ന്ന പൊലീസ് ഓഫീസറായ അനിയനുമായി വിവാഹം നിശ്ചയിക്കപ്പെട്ടവളും. ഈ വിവാഹം മുടക്കാന്‍ ഏറെ ബന്ധപ്പെടുന്ന രാജു തന്റെ പരിശ്രമത്തില്‍ വിജയിക്കുന്നു. പക്ഷേ, അത് നിനച്ചിരിക്കാത്ത ഒരു ദുരന്തത്തിലേയ്ക്കാണ് അവനെ എടുത്തെറിഞ്ഞത്.
അവന്റെയും സുഹൃത്തുക്കളുടെയും ജീവിതവും ട്രൂപ്പിന്റെയും അവതാളത്തിലായി. ആ കഥയാണ് വി കെ പ്രകാശ് പറയുന്നത്.
ജയസൂര്യയാണ് പൊലീസ് ഓഫീസറുടെ വേഷത്തില്‍. പിള്ളേരുകളിയുമായി നടന്ന ജയസൂര്യ തികഞ്ഞ ഗൗരവക്കാരനായ ഉദ്യോഗസ്ഥനാവുകയാണ് ഈ ചിത്രത്തില്‍. തന്റെ കരിയറില്‍ ഈ വേഷം ഒരു വഴിത്തിരിവാകുമെന്ന് ജയസൂര്യ കരുതുന്നു.
നോട്ട് ബുക്ക് ഫെയിം സൂരജാണ് രാജുവാകുന്നത്. ഡ്രമ്മര്‍ ഉദയന്റെ വേഷം മണിക്കുട്ടന്. പുതുമുഖം രമേഷ് പിഷാരടി ചെറിയും വാണി കിഷോര്‍ വിന്നിയുമാകുന്നു. പുതുമുഖം ആയില്യ ജി നായരാണ് ജ്യോതിയെ അവതരിപ്പിക്കുന്നത്.
ജി ഗണേഷാണ് ഛായാഗ്രഹണം. കലാ സംവിധാനം ബാവ.
ശരത് വയലാറിന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് അലക്സ് പോള്‍. ഫാബുലന്‍സ് എന്റര്‍ടെയിന്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ഈ ചിത്രം മെയ് മാസം തീയേറ്ററുകളിലെത്തും.
മുന്‍പേജില്‍


Click it and Unblock the Notifications