വരുന്നു, അണ്ണന്‍ തന്പി!!!

By Staff

അണ്ണനും തന്പിയും. ഇവര്‍ പിറന്നത് ഒന്നര മിനിട്ടിന്റെ വ്യത്യാസത്തില്‍. ഒരാളിന്റെ ദൈവവിധി ഊമയായി ജീവിക്കാനായിരുന്നു. മറ്റെയാളോ സ്ഥലത്തെ പ്രധാന ചട്ടന്പിയും.

ഇവരുടെ ജീവിതവും നേരിടുന്ന വെല്ലുവിളികളുമാണ് അണ്ണന്‍ തന്പിയെന്ന ചിത്രത്തിന്റെ ഇതിവൃത്തം.

കോമഡി മമ്മൂട്ടിക്ക് വഴങ്ങില്ലെന്നൊരു സങ്കല്‍പമുണ്ട്, മലയാള സിനിമയില്‍. കോട്ടയം കുഞ്ഞച്ചന്‍ മുതലുളള ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ കോമഡി ജനം ആസ്വദിച്ചിട്ടുമുണ്ട്. തൊമ്മനും മക്കളും, പോത്തന്‍വാവ, രാജമാണിക്യം എന്നീ ചിത്രങ്ങളാണ് മലയാളിയെ ഏറ്റവും ഒടുവില്‍ ചിരിപ്പിച്ച മമ്മൂട്ടി ചിത്രങ്ങള്‍. അതില്‍ രാജമാണിക്യമാകട്ടെ വന്പന്‍ പണം വാരിപ്പടവും ആയിരുന്നു.

രാജമാണിക്യം എന്ന ഒറ്റ ചിത്രത്തിലൂടെ സൂപ്പര്‍ സംവിധായകന്റെ ഇരിപ്പിടം ലഭിച്ച ചെറുപ്പക്കാരനാണ് അന്‍വര്‍ റഷീദ്. തൊട്ടടുത്ത ചിത്രമായ മോഹന്‍ലാലിന്റെ ഛോട്ടാ മുംബെയും തീയേറ്ററുകളില്‍ നിന്നും കൊയ്ത് വാരിയപ്പോള്‍ അന്‍വര്‍ മൂല്യമുളള സംവിധായകരുടെ നിരയിലേയ്ക്ക് വളര്‍ന്നു കയറി.

ആരാധകരുടെ മനസറിഞ്ഞാണ് അന്‍വര്‍ അണ്ണന്‍ തന്പിയെ തീയേറ്ററിലെത്തിക്കുന്നത്. ഒരു മെഗാ വിജയത്തില്‍ കുറഞ്ഞൊന്നും ഈ സംവിധായകനെ തൃപ്തനാക്കില്ല. മാധ്യമത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും അറിയുന്നതോടൊപ്പം സാങ്കേതിക വിദ്യകള്‍ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ അറിയാമെന്നതും അന്‍വറിനെ പുതുതലമുറയിലെ സംവിധായകരില്‍ വ്യത്യസ്തനാക്കുന്നു. പ്രതീക്ഷിക്കുന്ന വിജയം അണ്ണന്‍ തന്പി നേടിയാല്‍, ഉയരങ്ങളില്‍ തന്നെയാവും ഈ സംവിധായകന്റെ സ്ഥാനം.

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X