ചട്ടമ്പിച്ചേട്ടന്റെ അനിയന്‍ മിണ്ടാപ്രാണി
തൊമ്മനും മക്കളും, പോത്തന്‍വാവ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ബെന്നി പി നായരന്പലമാണ് അണ്ണന്‍ തമ്പിയ്ക്കു വേണ്ടിയും പേനയെടുക്കുന്നത്. ഊമയായ മമ്മൂട്ടി കഥപാത്രം എന്ന ത്രെഡില്‍ നിന്നാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുങ്ങിയതെന്ന് ബെന്നി പറയുന്നു.
അണ്ണന്‍ മഹാ ചട്ടമ്പിയാണ്. കൊടികെട്ടിയ ദാദ. അടിക്ക് അടി, തെറിക്ക് തെറി. അതാണ് പ്രകൃതം. അണ്ണന്റെ പൊന്നനിയനാകട്ടെ ഊമയും, പാവത്താനും.
അണ്ണനും അനിയനും തമ്മിലുളള ആത്മബന്ധത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. അണ്ണന്റെ നായികയായി ലക്ഷ്മി റായിയും തമ്പിയുടെ നായികയായി ഗോപികയും അഭിനയിക്കുന്നു.
സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ബിജുക്കുട്ടന്‍, ഹരിശ്രീ അശോകന്‍, മണിയന്‍ പിളള രാജു, കൊച്ചിന്‍ ഹനീഫ എന്നിങ്ങനെ കോമഡിയൊരുക്കാന്‍ പോന്ന വന്‍താരനിര തന്നെ മമ്മൂട്ടിക്ക് ചുറ്റുമുണ്ട്.
സിദ്ധിഖ്, ജനാര്‍ദ്ദനന്‍, രാജന്‍ പി ദേവ്, മോഹന്‍ ജോസ്, മന്‍സൂര്‍ അലി, ഇ എ രാജേന്ദ്രന്‍, കെപിഎസി ലളിത, ഊര്‍മ്മിള ഉണ്ണി, ലീല, ശിവാനി,, രമാ ദേവി എന്നിവരും അണ്ണന്‍ തമ്പിയിലെ പ്രമുഖ കഥാപാത്രങ്ങള്‍ക്ക് ജീവനേകുന്നു.
വയലാര്‍ ശരത്താണ് ഗാനരചന. യുവ സംഗീതസംവിധായകന്‍ രാഹുല്‍രാജാണ് ശരത്തിന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത്. വിനീത് ശ്രീനിവാസന്‍, പ്രദീപ് പളളുരുത്തി, ജ്യോത്സ്ന, സ്മിത നിഷാന്ത് എന്നിവരാണ് ഗായകര്‍.
ജോഷിയുടെ ജന്മം, വി കെ പ്രകാശിന്റെ മൂന്നാമതൊരാള്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലോകനാഥന്‍ വീണ്ടും ഒരു മലയാള ചിത്രത്തിന് കാമറ ചലിപ്പിക്കുന്നു. ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ക്ക് വേദിയായ പൊളളാച്ചിയാണ് അണ്ണന്‍ തമ്പിയുടെ ലൊക്കേഷന്‍. മറവത്തൂര്‍ കനവും ഹിറ്റ്ലറും തേന്‍മാവിന്‍ കൊമ്പത്തുമൊക്കെ പകര്‍ത്തിയ പൊളളാച്ചിയുടെ ഇതുവരെ കാണാത്ത ദൃശ്യഭംഗിയാണ് ലോകനാഥന്റെ കാമറ തേടുന്നത്.
മുന്‍ പേജില്‍


Click it and Unblock the Notifications