മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചാല്‍?
സംഭവിച്ചതോ. മലയാളത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി ആ ചിത്രം. ഏത് കണ്ണുപൊട്ടനും തിരിച്ചറിയാവുന്നതാണ് താരാദാസിന്റെയും ബെല്‍റാമിന്റെയും രൂപസാദൃശ്യം. അത് സിനിമയില്‍ ഒരിക്കല്‍ പോലും ചര്‍ച്ചയാകുന്നില്ല. വിഗ്ഗും മേക്കപ്പും കൊണ്ട് മറക്കാന്‍ പറ്റുന്നതാണോ മുഖ സാദൃശ്യം. പല സിനിമകളിലായി പണ്ട് കാണിച്ചു മടുത്ത അഭ്യാസങ്ങളേ തങ്ങള്‍ക്കിപ്പോഴുമറിയാവൂ എന്ന് തിരക്കഥാകാരന്മാരും സംവിധായകനും ഈ ചിത്രത്തിലൂടെ വിളിച്ചു പറഞ്ഞു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ ബെല്‍റാം ഡിവൈഎസ്‍പിയായും ചില്ലറ സ്മഗ്ലിംഗ് നടത്തിയിരുന്ന താരാദാസ് വലിയൊരു അധോലോക സാമ്രാജ്യത്തിന്റെ അധിപനായും വളര്‍ന്നപ്പോള്‍ ഐ വി ശശിയും ടി ദാമോദരനും ജോണ്‍ പോളുമൊക്കെ അങ്ങാടിയുടെയും ആവനാഴിയുടെയും അതിരാത്രത്തിന്റെയും കാലത്ത് തന്നെയായിരുന്നു.
താരാദാസിനെ കൊടും വില്ലനായി അവതരിപ്പിക്കാന്‍ മമ്മൂട്ടി ഒരുക്കമായിരുന്നത്രേ! അങ്ങനെ വേണ്ടെന്ന് തിരക്കഥാകൃത്തുക്കള്‍ തീരുമാനിച്ചു. ഫലം, പൊലീസുകാരനായ മമ്മൂട്ടിയും അധോലോക നായകനായ മമ്മൂട്ടിയും നന്മയുടെ പ്രതിരൂപങ്ങള്‍. മൂന്നാംകിട തമിഴ് ചിത്രങ്ങളെയും നാണിപ്പിക്കുന്ന രംഗങ്ങള്‍ എഴുതിച്ചേര്‍ത്ത് തിരക്കഥാകൃത്തുക്കളും അത് അതേപടി സംവിധാനം ചെയ്ത് സംവിധായകനും പ്രേക്ഷരുടെ രോഷം ഏറ്റു വാങ്ങി. ബെല്‍റാം വേഴ്സസ് താരാദാസ് മലയാളത്തിലെ ഏറ്റവും ദയനീയ പരാജയങ്ങളിലൊന്നായി മാറി.
വിജയിച്ച ചിത്രങ്ങള്‍ക്ക് രണ്ടാം ഭാഗമോ മൂന്നാം ഭാഗമോ വരുന്നതൊന്നും പുതുമയല്ല. ചില കഥാപാത്രങ്ങള്‍ അതേപടി നിലനില്‍ക്കുമെന്നല്ലാതെ ആദ്യ ചിത്രവുമായി പറയത്തക്ക ബന്ധമൊന്നും കഥയിലോ അവതരണ രീതിയിലോ ഈ ചിത്രങ്ങള്‍ക്കുണ്ടാകില്ല. അഞ്ചു ചിത്രങ്ങളില്‍ സിബിഐ ഓഫീസര്‍ സേതുരാമയ്യര്‍ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇവയൊന്നിലും സേതുരാമയ്യരുടെ കുടുംബ പശ്ചാത്തലം എസ്എന്‍ സ്വാമി നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നേയില്ല.
അടുത്ത പേജില്‍


Click it and Unblock the Notifications