twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചാല്‍?

    By Staff
    |

    ഇനിയെത്ര കാലം വേണമെങ്കിലും സേതുരാമയ്യര്‍ക്ക് കേസുകള്‍ അന്വേഷിക്കാം. നല്ലൊരു കഥയും തിരക്കഥയും ഒത്തു വരണമെന്നേയുളളൂ. അന്വേഷണം നടക്കും. അയ്യരുടെ ഭാര്യയെയോ കാമുകിയെയോ കാണിച്ചിരുന്നെങ്കിലോ? നടിമാരുടെ താരമൂല്യം ഏതുകാലത്തും ഇടിയാം. മമ്മൂട്ടിയുടെ നായികയായി ശോഭനയോ ഗീതയോ ഉര്‍വശിയോ ഇനിയൊരു ചിത്രത്തില്‍ പ്രത്യക്ഷപ്പെടാനുളള സാധ്യത എത്രയോ വിരളം.

    കമ്മിഷണറുടെ രണ്ടാം ഭാഗമൊരുക്കിയപ്പോള്‍ ശോഭനയെ ഭിത്തിയില്‍ തൂക്കി രഞ്ജി പണിക്കര്‍ ഒരു മാല ചാര്‍ത്തി. മോഹന്‍ തോമസിന്റെ ഗുണ്ടകള്‍ ഭരത് ചന്ദ്രന്റെ ഭാര്യയെ കൊന്നുകളഞ്ഞത്രേ! ഇന്‍‍സ്പെക്ടര്‍ ബല്‍റാമില്‍ ഈ നിയോഗം ഗീതയ്ക്കായിരുന്നു. സത്യരാജിന്റെ (ആവനാഴിയിലെ കാപ്റ്റന്‍ രാജുവിന്റെ കഥാപാത്രം) ഗുണ്ടകളുടെ ആക്രമണത്തില്‍ ഗീതയുടെ കഥാപാത്രം കൊല്ലപ്പെട്ടു. നായകനും മകളും രക്ഷപെട്ടു. ഈ ഒഴിവിലാണ് ഇന്‍‍സ്പെക്ടര്‍ ബെല്‍റാമില്‍ ഉര്‍വശി മമ്മൂട്ടിയുടെ കാമുകി വേഷത്തിലെത്തുന്നത്.

    അതായത് ഒന്നിലധികം ഭാഗങ്ങള്‍ക്ക് സ്കോപ്പുളള സിനിമയാണെന്ന് ഉറപ്പുണ്ടെങ്കില്‍ നായകന് ഭാര്യയോ മക്കളോ കാമുകിയോ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്. അവരില്ലാതായതിന് ഒരു കാരണവും സംഭവവുമൊക്കെ അവതരിപ്പിക്കേണ്ടി വരും. പ്രധാന കഥയില്‍ അങ്ങനെ വരുന്ന കൈവഴി പ്രേക്ഷകനിഷ്ടപ്പെട്ടില്ലെങ്കില്‍ അതൊരു കല്ലുകടിയായി കിടക്കും.

    ഒരു സിബിഐ ഡയറിക്കുറിപ്പ് ഇറങ്ങുന്ന കാലത്ത് ഉര്‍വശിയൊക്കെയാണ് കത്തി നിന്ന നടിമാര്‍. ആ കാലത്തെ ഏതെങ്കിലും നടിയെ സേതുരാമയ്യരുടെ ഭാര്യയുടെയോ കാമുകിയുടെയോ വേഷത്തില്‍ അവതരിപ്പിക്കാതിരുന്നത് തന്നെയാണ് ഒരു പക്ഷേ എസ്എന്‍ സ്വാമി ചെയ്ത ഏറ്റവും വലിയ ബുദ്ധി.

    ബല്‍റാം വേഴ്സസ് താരാദാസും ഹരികൃഷ്ണന്‍സും സിബിഐ ഡയറിക്കുറിപ്പും കമേഴ്സ്യല്‍ സിനിമാക്കാര്‍ക്ക് പാഠമാകേണ്ടതാണ്. ഹലോ മായാവി പോലൊരു ചിത്രം ഏച്ചു കെട്ടുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് ഈ ചിത്രങ്ങളുടെ വിജയപരാജയങ്ങള്‍ മുന്‍വിധിയില്ലാതെ പഠിക്കാന്‍ റാഫി മെക്കാര്‍ട്ടിനും ഷാഫിയും തയ്യാറാവുമെന്ന് കരുതാം.

    മുന്‍ പേജുകളില്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X