twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചാല്‍?

    By Staff
    |

    വല്ലാത്ത പൊല്ലാപ്പാണ് ഒരു സിനിമയെടുക്കാന്‍. കഥയോ കവിതയോ നാടകമോ എഴുതുന്നവര്‍ അനുഭവിക്കുന്നതിനെക്കാള്‍ കൊടിയ മനോവേദനയും യാതനയുമാണ് സിനിമയ്ക്ക് കഥയുണ്ടാക്കുന്നവര്‍ നേരിടുന്നത്.

    സൂപ്പര്‍താരങ്ങളാണ് നായകവേഷത്തിലെങ്കില്‍ ചുറ്റിപ്പോയതു തന്നെ. കഥയോ കഥയുടെ വികാസമോ അതിനാവശ്യമായ രംഗങ്ങളോ ഒന്നുമല്ല സിനിമയില്‍ വേണ്ടത്. സൂപ്പര്‍താരത്തിന്റെ ഇമേജിനൊപ്പിച്ചേ കഥ നീങ്ങാവൂ. മറ്റ് കഥാപാത്രങ്ങളുടെ അവസ്ഥയും ഇങ്ങനെ തന്നെ.

    കഥാകൃത്തിന്റെ മനസില്‍ കിടന്ന് കഥയല്ല വളരേണ്ടത്. മറിച്ച് സൂപ്പര്‍താരത്തിന്റെ കഥാപാത്രമാണ്. അതിനൊപ്പിച്ചുളള ചലന, വചന സ്വാതന്ത്ര്യമേ മറ്റുളളവര്‍ക്കുളളൂ എന്നര്‍ത്ഥം.

    മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ഹലോ മായാവി എന്ന ചിത്രത്തെക്കുറിച്ച് ആലോചിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. വന്‍ വിജയമായതും പൊളിഞ്ഞു പാളീസായതും ശരാശരിയൊപ്പിച്ച് ഓടിത്തികച്ചതുമായ കുറച്ചു ചിത്രങ്ങള്‍ ഈ ഗണത്തിലുണ്ട്. അവയുടെ പശ്ചാത്തലത്തില്‍ ഹലോ മായാവിയെ അവലോകനം ചെയ്യുന്നത് ഗുണകരമായ ഒരു ചലച്ചിത്ര ചര്‍ച്ചയ്ക്ക് വഴി തെളിക്കുമോ?

    മായാവിയിലെ മഹീന്ദ്രന് സൂപ്പര്‍താര പരിവേഷം നല്‍കുന്നത് എതിരാളിയുടെ കണ്ണില്‍ പെടാതെ അയാളെ അടിച്ച് ശരിപ്പെടുത്താനുളള കഴിവാണ്. ഇരുട്ടടിയിലാണ് കക്ഷി സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്.

    അടുത്ത പേജില്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X