മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചാല്‍?
തോര്‍ത്തോ, ഉടുമുണ്ടോ കൊണ്ട് മുഖം കെട്ടി ഇടിക്കുക, കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ഇടിക്കുക ഇത്യാദി കലാപരിപാടികളാണ് മായാവിയുടെ കൈവശമുളളത്. ഇത്തരം ഇടികള്‍ക്ക് വേണ്ട ഉരുപ്പടികളൊരുക്കുക എന്നതാണ് തിരക്കഥാകൃത്തിന്റെ ജോലി. നായികയുടെ അനിയത്തിയെ പീഡിപ്പിക്കുന്ന വില്ലനെയും അവനെ സഹായിക്കുന്ന സ്വര്‍ണക്കട മുതലാളിയെയും മായാവി ഇടിച്ചു ചുരുട്ടുമ്പോള്‍ ആരാധകര്‍ തീയേറ്ററിലിരുന്ന് ചിന്നം വിളിക്കും. പടം വിജയിക്കും.
ഹലോയില്‍ അഡ്വ. ശിവരാമന്‍ ഹീറോയാവുന്നത് മുടിഞ്ഞ വെളളമടിയിലൂടെയാണ്. കുടം കണക്കിന് കളളുകുടി, അലമ്പ് എന്നിങ്ങനെ നായകന്റെ ലീലാവിലാസങ്ങള്‍ ഒരു പ്രണയനൈരാശ്യത്തിന്റെ ആഫ്ടര്‍ ഇഫക്ടാണെന്ന് തിരക്കഥാകൃത്ത് നമ്മോട് പറയുന്നു.
ഇവര്‍ ഇരുവരും ഒന്നിച്ചാല്‍ എന്തു സംഭവിക്കും എന്ന ചോദ്യം സിനിമയുടെ പിന്നണിക്കാരെയും അതും കടന്ന് കടുത്ത ആരാധകരെയും മാത്രം ബാധിക്കുന്നതാണ്. ശരാശരി സിനിമാപ്രേമിക്ക് ഇവര്‍ ഒന്നിച്ചാലും ഇല്ലെങ്കിലും പണം മുടക്കി കാണുന്നത് ആസ്വാദ്യകരമായ ചിത്രമായിരിക്കണം എന്നേയുളളൂ.
സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്നു, വിജയിച്ച രണ്ടു ചിത്രങ്ങളിലെ കഥാപാത്രങ്ങളെ കൂട്ടി മൂന്നാമതൊരു ചിത്രം ഒരുങ്ങുന്നു എന്നീ സവിശേഷതകളാണ് ഹലോ മായാവി എന്ന ചിത്രത്തിനുളളത്. ഇതേ സവിശേഷതകളുമായി മുമ്പിറങ്ങിയ രണ്ടു ചിത്രങ്ങളെ മുന്‍നിര്‍ത്തി ഹലോ മായാവിയുടെ വരവിനെ നമുക്കൊന്ന് പരിശോധിക്കാം.
അടുത്ത പേജില്‍


Click it and Unblock the Notifications