twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചാല്‍?

    By Staff
    |

    ഹരികൃഷ്ണന്‍സ് എന്ന ഫാസില്‍ ചിത്രമാണ് മമ്മൂട്ടിയും മോഹന്‍ലാലും ഇതിനുമുമ്പ് ഒന്നിച്ച ചിത്രം. ആ ചിത്രം മലയാളത്തിലെ ഒരു മഹാസംഭവമൊന്നുമായില്ല. ഈ ചിത്രത്തോടൊപ്പം ഇറങ്ങിയ സമ്മര്‍ ഇന്‍ ബത്‍ലഹേമില്‍ ജയറാമും സുരേഷ് ഗോപിയുമായിരുന്നു നായകര്‍. രണ്ടാം നിരയില്‍ നില്‍ക്കുന്ന രണ്ട് സൂപ്പര്‍താരങ്ങളാണ് ആ ചിത്രത്തിലും അന്ന് ഒന്നിച്ചത്. രഞ്ജിത്ത് എഴുതിയ ആ ചിത്രത്തിന്റെ തിരക്കഥ ഹരികൃഷ്ണന്‍സിന്റെ തിരക്കഥയെക്കാള്‍ എത്രയോ ഉയരത്തിലായിരുന്നു.

    അതിലും നായികയെ രണ്ടു നായകന്മാരും മോഹിക്കുന്നുണ്ട്. നായികയുടെ പ്രേമമാകട്ടെ മറ്റൊരാളിനോടും. ഹരികൃഷ്ണന്‍സ് നേരിടുന്ന പ്രതിസന്ധികളൊന്നും സമ്മര്‍ ഇന്‍ ബത്‍ലഹേമിലെ കഥാപാത്രങ്ങള്‍ നേരിടുന്നേയില്ല. അവിടെ കഥ അതിന്റെ സ്വാഭാവിക വേഗതയിലും ദിശയിലും ഒഴുകുമ്പോള്‍ ഹരികൃഷ്ണന്‍സിലെ ഓരോ ഫ്രെയിമിലും ഒരു ബലപ്രയോഗത്തിന്റെ നിസഹായത നമുക്ക് കാണാം.

    പ്രണയ തീവ്രത പരീക്ഷിക്കാന്‍ ഉപ്പും മുളകും കൂട്ടിയ കറികള്‍ ഹരികൃഷ്ണന്‍സിനെക്കൊണ്ട് തീറ്റിക്കുന്ന മീരയും അത് തിന്ന മുതുകിളവന്മാര്‍ കാണിക്കുന്ന കോപ്രായങ്ങളുമാണ് ഉദാത്ത തമാശയെന്ന പേരില്‍ ഫാസില്‍ അവതരിപ്പിക്കുന്നത്. എന്നിട്ട് മീരയുടെ വക തത്ത്വോപദേശങ്ങളും.

    ഒടുവില്‍ നായികയെ ആര്‍ക്കെങ്കിലും നല്‍കി പടം അവസാനിപ്പിക്കേണ്ട ഘട്ടമെത്തിയപ്പോഴേയ്ക്കും സൂപ്പര്‍താരങ്ങളുടെ ഈഗോ പുറത്തു ചാടി. ജൂഹി ചൗളയെ തനിക്കു തന്നെ വേണമെന്ന നിര്‍ബന്ധം ഒരു വശത്ത്. ഏഴു ജില്ലകളില്‍ മമ്മൂട്ടിക്കും ബാക്കി ഏഴു ജില്ലകളില്‍ മോഹന്‍ലാലിനും നായികയെ നല്‍കി പ്രശ്നം പരിഹരിച്ച വിചിത്രമായ ഫോര്‍മുലയിലാണ് ആ തര്‍ക്കം തീര്‍ന്നത്. ക്ലൈമാക്സിലെ ഈ ഒപ്പിക്കല്‍ കേരളത്തില്‍ പിന്നീടൊരു സാംസ്ക്കാരിക പ്രശ്നമായി വളര്‍ന്നു.

    അടുത്ത പേജില്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X