twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചാല്‍?

    By Staff
    |

    മമ്മൂട്ടിയുടെ രണ്ട് സൂപ്പര്‍ഹിറ്റ് കഥാപാത്രങ്ങളാണ് ആവനാഴിയിലെ ബെല്‍റാമും അതിരാത്രത്തിലെ താരാദാസും. ഐ വി ശശിക്കു വേണ്ടി ടി ദാമോദരന്‍ രൂപപ്പെടുത്തയ ബെല്‍റാം എന്ന സര്‍ക്കിള്‍ ഇന്‍‍സ്പെക്ടര്‍ മമ്മൂട്ടിയുടെ എക്കാലത്തെയും ഗംഭീര കഥാപാത്രങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാണ്. പൊലീസുകാരനെക്കുറിച്ച് ജനമനസിലെ സങ്കല്‍പങ്ങളത്രയും സാധൂകരിക്കുന്ന മുന്‍കോപിയും വിടനും നാക്കെടുത്താല്‍ പച്ചത്തെറി മാത്രം പറയുന്നവനുമായ ബെല്‍റാമിനെ മമ്മൂട്ടി ചിരസ്മരണീയനാക്കി.

    അതിരാത്രവും സംവിധാനം ചെയ്തത് ഐവി ശശി. താരാദാസിനെ രൂപപ്പെടുത്തിയത് ജോണ്‍പോളും. അധോലോകനായകനായ താരാദാസും മമ്മൂട്ടിയുടെ ആരാധകരെ തൃപ്തിപ്പെടുത്തിയ കഥാപാത്രം.

    രണ്ട് കഥാകാരന്മാരുടെ തലച്ചോറുകളാണ് ഈ രണ്ട് കഥാപാത്രങ്ങളുടെയും പ്രസവ വാര്‍ഡുകള്‍. അവരെ കൂട്ടിമുട്ടിച്ച് വ്യാപാര വിജയം ലക്ഷ്യമാക്കി ഒരു ചിത്രമെടുത്താല്‍, ഏറ്റവും കുറഞ്ഞത് സംവിധായകനും തിരക്കഥാകൃത്തിനുമെങ്കിലും ബോധ്യപ്പെടുന്ന രംഗങ്ങളും മുഹൂര്‍ത്തങ്ങളും ആ സിനിമയില്‍ ഉണ്ടാകണം.

    ശതകോടികളുടെ വിനിമയം കൈകാര്യം ചെയ്യുന്ന താരാദാസിനെപ്പോലൊരു അധോലോക വമ്പന്‍, ദുബായിലെ തെരുവില്‍ പരസ്യമായി തല്ലുകൂടുന്നതു പോലുളള ചപ്പടാച്ചി രംഗങ്ങളില്‍ തുടങ്ങുന്നു, ആ ചിത്രത്തിലെ പിഴവുകള്‍. ആധുനിക അധോലോകത്തിന്റെ ചലച്ചിത്ര ഭാഷ്യം താരാദാസിലൂടെ കാണാമെന്ന് കരുതിയ പ്രേക്ഷകര്‍ നിരാശരായെങ്കില്‍ അത്ഭൂതമെന്ത്? അധോലോക നായകന് തെരുവു ഗുണ്ടയുടെ സ്വഭാവ സവിശേഷതകള്‍ മതിയെന്ന് സംവിധായകനും തിരക്കഥാകൃത്തും തീരുമാനിച്ചാല്‍ പിന്നെ നമുക്കെന്തു ചെയ്യാനാകും?

    രാഷ്ട്രീയ, ആള്‍ക്കൂട്ട സിനിമകളുടെ തമ്പുരാനായി വാണരുളിയ ഐ വി ശശി, തന്റെ പ്രതാപം തിരിച്ചു പിടിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം ദയനീയ പരാജയങ്ങളിലാണ് എത്തിയത്. മമ്മൂട്ടിയുടെ രണ്ട് സൂപ്പര്‍ നായക കഥാപാത്രങ്ങളെ ഒരുമിപ്പിച്ച് ഒരു തിരക്കഥയുണ്ടാക്കി അത് സിനിമയാക്കിയാല്‍ തനിക്ക് പഴയ സിംഹാസനം എല്ലാ പ്രൗഡിയോടും കൂടി തിരിച്ചു കിട്ടുമെന്നും വീണ്ടും തിരക്കേറിയ സംവിധായകനാകാമെന്നും ശശി കനവു കണ്ടെങ്കില്‍, അത് തികച്ചും സ്വാഭാവികം.

    ബെല്‍റാമും താരാദാസും ഒന്നിക്കുന്നു എന്ന് കേട്ടപ്പോഴേ മമ്മൂട്ടി ഫാന്‍സുകാരില്‍ താരാരാധനയുടെ രസ നിരപ്പ് ഉയര്‍ന്നു. മലയാളത്തിലെ കച്ചവട സിനിമകളുടെം തലതൊട്ടപ്പന്മാരായ എസ്എന്‍ സ്വാമി, ടി ദാമോദരന്‍, ജോണ്‍ പോള്‍ എന്നിവരുടെ തലച്ചോറില്‍ ഈ സമാഗമത്തിന് വേണ്ട രംഗങ്ങള്‍ ഏത് യുക്തിയിലാണ് സംഗമിക്കുന്നത് എന്നറിയാനുളള കൗതുകം മമ്മൂട്ടിയുടെ ആരാധകരല്ലാത്ത പ്രേക്ഷകരിലും ഉണ്ടാവുന്നത് സ്വാഭാവികം.

    അടുത്ത പേജില്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X