ദിലീപിന്റെ കളേഴ്സ്

അമ്മയും രണ്ടു പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ജീവിതത്തിലേയ്ക്ക് രണ്ടു ചെറുപ്പക്കാര്‍ കടന്നു വരുന്നതു മൂലമുണ്ടാകുന്ന രസകരമായ പ്രശ്നങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്. മിലിട്ടറി കേണല്‍ വിഭാഗത്തിലെ സഞ്ജയ് നാഥ് എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.
ലഫ്റ്റനന്റെ കേണല്‍ ഡോ. രാജലക്ഷ്മിയുടെ മക്കളാണ് പിങ്കിയും പൂജയും. പിങ്കിയെ റോമയും പൂജയെ ഭാമയും അവതരിപ്പിക്കുന്നു. നേര്‍വിപരീത സ്വഭാവത്തിന് ഉടമകളാണ് പിങ്കിയും പൂജയും. ആരെയും കൂസാത്ത പ്രകൃതമുളള പിങ്കി ടെലിവിഷന്‍ റിയാലിറ്റി ഷോയുടെ അവതാരകയാണ്.
എന്നാല്‍ പൂജയാകട്ടെ നല്ല അടക്കവും ഒതുക്കവുമുളള പെണ്‍കുട്ടി. തന്റേടിയും തന്നിഷ്ടക്കാരിയുമായ ചേച്ചിയുടെ വിപരീത പദമാണ് പൂജ. അമ്മയുടെ നല്ലകുട്ടിയെന്ന സര്‍ട്ടിഫിക്കറ്റ് പൂജയ്ക്ക് കിട്ടിയില്ലെങ്കിലേ അത്ഭുതമുളളൂ.
ശരണ്യയാണ് ഡോ. രാജലക്ഷ്മിയെ അവതരിപ്പിക്കുന്നത്. ഊട്ടി, കൂനൂര്‍ എന്നിവിടങ്ങളിലെ മനോഹരമായ ലൊക്കേഷനുകളിലാണ് ഹൃദ്യമായ കുടുംബമുഹൂര്‍ത്തങ്ങളുളള ഈ ചിത്രം പൂര്‍ത്തിയാകുന്നത്.


Click it and Unblock the Notifications