കാത്തിരുന്ന കൂട്ടുകെട്ടുകള്‍

നിവേദ്യം എന്ന ആദ്യചിത്രത്തിലെ നായികയായ ഭാമ തന്നെയാണ് ഈ ചിത്രത്തിലും വിനു മോഹന്റെ ജോടിയാകുന്നത്.
ഇന്നസെന്റ്, ഹരിശ്രീ അശോകന്‍, മാമുക്കോയ, കൊച്ചിന്‍ ഹനീഫ എന്നിവരടങ്ങുന്ന വന്‍താരനിര കളേഴ്സില്‍ അഭിനയിക്കുന്നുണ്ട്.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സുരേഷ് പിറ്റേഴ്സ് ഈണം നല്‍കുന്ന മൂന്നു പാട്ടുകളുണ്ട് ചിത്രത്തില്‍. കാമ്പസുകള്‍ ഏറ്റുപാടുന്ന ഗാനങ്ങളാവും ഇവയെന്നാണ് അണിയറ ശില്‍പികളുടെ പ്രതീക്ഷ.
സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരോമ മണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത് വി സി അശോക്. ഛായാഗ്രഹണം സാലു ജോര്‍ജ്.
ജനുവരി 14ന് ഈ ചിത്രം അരോമ റിലീസ് തീയേറ്ററിലെത്തിക്കും.


Click it and Unblock the Notifications