വീണ്ടും ലാല്‍ - ഷാജി കൈലാസ്
അമാനുഷികന്റെ ചങ്കൂറ്റങ്ങള്‍ക്ക് തല്‍ക്കാലം വിട. പുതിയ ചിത്രം ഒരു സസ്പെന്‍സ് ത്രില്ലറാണ്. പേര് റെഡ് ചില്ലീസ്. നായകകഥാപാത്രം ഒമറിനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍. ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി കൈലാസ്. കഥയും തിരക്കഥയും എ കെ സാജന്‍ വക.
പൂവളളി ഇന്ദുചൂഡനും കണിമംഗലം ജഗന്നാഥനും സൃഷ്ടിച്ച ചങ്കൂറ്റത്തിന്റെ ഫ്യൂഡല്‍ ഫ്രെയിമുകള്‍ ദയവായി മറക്കുക. അന്താരാഷ്ട്ര വ്യാപാരിയായ ഒമറിന് പുതിയ ലോകത്തിന്റെ കളികളാണ് പഥ്യം. ഇന്റര്‍നെറ്റാണ് ഇയാളുടെ ആയുധം. ചൈന, ഒമാന്‍, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ എണ്ണപ്പെടുന്ന എണ്ണവ്യാപാരിയായ അയാളുടെ വേരുകള്‍ കേരളത്തില്‍. ആള്‍ കേരള പൊലീസിന്റെ നോട്ടപ്പുളളിയും.
അനന്തമായ ഡോളര്‍ സാമ്രാജ്യത്തിന്റെ അധിപനായിരിക്കുമ്പോഴും ഒമറിന്റെ മനസില്‍ സംഗീതമുണ്ടായിരുന്നു. നാട്ടില്‍ ഒരു എഫ്എം ക്ലബ് തുടങ്ങാന്‍ അയാളെ പ്രേരിപ്പിച്ചതും ആ സംഗീതമോഹം തന്നെ. എന്നാല്‍ അയാള്‍ അറിഞ്ഞില്ല, തന്റെ ശത്രുക്കളുടെ വായിലേയ്ക്കാണ് താന്‍ അറിഞ്ഞു കൊണ്ട് ചെന്നു ചാടുന്നതെന്ന്.
എഫ്എം ക്ലബിലേയ്ക്ക് ഒമ്പത് കുട്ടികളെയും തിരഞ്ഞെടുത്തത് ഒമര്‍ നേരിട്ടാണ്. നയന്‍ ചില്ലീസ് എന്ന് ആ ടീമിന് പേരു നല്‍കിയതും അയാള്‍ തന്നെ.


Click it and Unblock the Notifications