കൊലപാതകത്തിന് പിന്നില്‍ ആര്?

By Super

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ആടിപ്പാടി അണിഞ്ഞൊരുങ്ങിയ കൊച്ചി. നയന്‍ ചില്ലീസും തകര്‍ത്തു പാടുകയാണ്, പുതിയ പുലരിയെ വരവേല്‍ക്കാന്‍. ലഹരിയുടെ ചിറകുകളില്‍ നഗരം ഉന്മാദത്തിന്റെ ഉയരങ്ങളിലേയ്ക്ക്.

ആ രാത്രി നയന്‍ ചില്ലീസിന്റെ കാര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ ഇടിച്ചു വീഴ്ത്തി. ആഘോഷം കഴിഞ്ഞ് ഹോസ്റ്റലില്‍ വിശ്രമിച്ച കുട്ടികള്‍ വിവരമറിയുന്നത് രാവിലെയാണ്. എന്നാല്‍ അതിനകം കൊലപാതകക്കേസില്‍ അവര്‍ പ്രതികളായിക്കഴിഞ്ഞിരുന്നു.

തനിക്കു വേണ്ടിയാണ് ഈ കെണിയെന്ന് തിരിച്ചറിഞ്ഞ ഒമര്‍ കേരളത്തിലെത്താന്‍ തീരുമാനിച്ചു. 24 മണിക്കൂര്‍ സന്ദര്‍ശനം. അതിനുളളില്‍ സംഭവത്തിന്റെ സത്യാവസ്ഥ തെളിയിച്ച് കുട്ടികളെ രക്ഷിക്കാന്‍ കഴിയുമെന്ന് ഒമറിന് ഉറപ്പായിരുന്നു. കേരളത്തിലെ തന്റെ സാമ്രാജ്യത്തെ സജ്ജമാക്കി അയാള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി.

പ്രേക്ഷകരുടെ നെഞ്ചില്‍ ആകാംക്ഷയുടെ നെരിപ്പോടെരിക്കുന്ന ചിത്രമായിരിക്കും റെഡ് ചില്ലീസ് എന്ന് സംവിധായകന്‍ ഉറപ്പിച്ചു പറയുന്നു. പൂര്‍ണമായും ഒരു ഹൈടെക് ചിത്രമായിരിക്കും ഇത്. വേട്ടയാട് വിളയാട്, അന്യന്‍ എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ചതരം സൂപ്പര്‍ 35 കാമറയിലാണ് റെഡ് ചില്ലീസിന്റെ ഫ്രെയിമുകള്‍ ഷൂട്ട് ചെയ്യുന്നത്.

ചിന്താമണി കൊലക്കേസിനു ശേഷം രജപുത്ര ഫിലിംസിനു വേണ്ടി രഞ്ജിത്ത് നിര്‍മ്മിക്കുന്ന ചിത്രമാണ് റെഡ് ചില്ലീസ്. ചിന്താമണിയുടെ ടീം തന്നെയാണ് ഈ ചിത്രത്തിലും, സുരേഷ് ഗോപിക്കു പകരം മോഹന്‍ലാല്‍ എത്തുന്നുവെന്നൊരു വ്യത്യാസം മാത്രം.

ബിജു മേനോന്‍, വിജയരാഘവന്‍, സിദ്ദിഖ്, ഗണേഷ്, മണിയന്‍ പിളള രാജു, ജഗദീഷ്, പി ശ്രീകുമാര്‍ എന്നിങ്ങനെ വലിയൊരു താരനിര ഈ ചിത്രത്തിലുണ്ട്. നിറഞ്ഞു പൊട്ടുന്ന കൗമാരം ഒരു തുളളിയും ചോരാതെ വെള്ളിത്തിരയിലെത്തിക്കാന്‍ ഒമ്പതു സുന്ദരിക്കുട്ടികള്‍ പുറമെ.
എറണാകുളത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം രണ്ടു ഷെഡ്യൂളുകളിലായാണ് പൂര്‍ത്തിയാകുന്നത്. ഏഴു ദിവസത്തെ ഷൂട്ടിംഗ് സിംഗപ്പൂരിലും ഉണ്ടെന്ന് നിര്‍മ്മാതാവ് രഞ്ജിത്ത് അറിയിക്കുന്നു. ക്രിസ്തുമസിനാണ് ഈ ചിത്രം തീയേറ്ററുകളിലെത്തുന്നത്.

Read more about: mohanlal shaji kailas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X