മനുവിനെ പ്രേമിക്കാന്‍ കാമുകിമാരെത്ര?
മെയില്‍ നെഴ്സായ മനു ഡോക്ടര്‍ പ്രിയയ്ക്കൊപ്പം ചുറ്റിത്തിരിയുന്നതെന്തിനാണ്? അസൂയാലുക്കളുടെ നാവു തരിക്കുകയും നെഞ്ച് കലങ്ങുകയും ചെയ്യുകയാണ്.
മനുവാണെങ്കിലോ സുന്ദരന്‍, ഡോ. പ്രിയ സുന്ദരിയും. ഇരുവരും തമ്മില്‍ പ്രണയമാണോ, സൗഹൃദമാണോ അതുമല്ലെങ്കില്‍ വേറെ വല്ലതുമാണോ?
ആലോചിച്ചിട്ട് ആര്‍ക്കും ഇരിപ്പുറയ്ക്കുന്നില്ല. അതിനിടയില്‍ വീണ്ടും രണ്ടു പെണ്‍കുട്ടികള്‍ മനുവിനെത്തേടിയെത്തി.
ലീനയും ഭാമയും. അവരും വന്നതോടെ അസൂയക്കാരുടെ കണ്ണുകടി പാരമ്യത്തിലെത്തി.
ആരും ഇഷ്ടപ്പെട്ടു പോകുന്ന വ്യക്തിത്വമാണ് മനുവിന്റേത്. ആളൊരു റൊമാന്റിക് നായകനും കൂടിയാണേ. അതുകൊണ്ട് കൂട്ടുകാര്‍ അറിഞ്ഞ് അവനൊരു പേരിട്ടു. റോമിയോ.
രസികനാണ് മനു. കലാഹൃദയമുളള മിടുക്കന്‍. ആരിലും ഇഷ്ടമുണര്‍ത്തുന്ന പെരുമാറ്റവും സംസാരവും. ഒരിക്കല്‍ പരിചയപ്പെട്ടവര്‍ അത്രപെട്ടെന്ന് മനുവിനെ മറക്കില്ല.
കലാകുടുംബത്തിലാണ് മനു പിറന്നതും. അച്ഛന്‍ രതീഷ് കുമാര്‍ അറിയപ്പെടുന്ന സിനിമാ ആര്‍ട്ടിസ്റ്റാണ്. അമ്മയാകട്ടെ ടെലിവിഷന്‍ റിയാലിറ്റി ഷോയിലെ ജഡ്ജാണ്. ആകെക്കൂടി രസകരമായ കുടുംബാന്തരീക്ഷം.
ആ കുടുംബത്തിന്റെ കഥ പറയുകയാണ് രാജസേനന്‍ തന്റെ പുതിയ ചിത്രത്തില്‍. റോമിയോ എന്ന ഈ ചിത്രത്തില്‍ നായകനാവുന്നത് ദിലീപ്. റാഫി മെക്കാര്‍ട്ടിന്റേതാണ് കഥയും തിരക്കഥയും.
ദിലീപിന്റെ അച്ഛനമ്മമാരായി കൊച്ചിന്‍ ഹനീഫയും മല്ലികാ സുകുമാരനും വേഷമിടുന്നു. ഇതാദ്യമായാണ് മല്ലികാ സുകുമാരന്‍ ദിലീപിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. ദിലീപിന്റെ കാമുകിമാരായി വിമലാ രാമനും സംവൃതാ സുനിലും വേഷമിടുന്നു. ക്രിസ്തുമസിന് ചിത്രം തീയേറ്ററുകളിലെത്തും.


Click it and Unblock the Notifications