കൈക്കുടന്നയില്‍ കൊടുങ്കാറ്റുമായി മിഥുന്‍
മായാ മയൂരത്തിലെ നരേന്ദ്രനെ അത്ര പെട്ടെന്ന് മോഹന്‍ലാലിന്റെ ആരാധകര്‍ മറക്കുമെന്ന് തോന്നുന്നില്ല. രഞ്ജിത്തിന്റെ തൂലികയില്‍ നിന്ന് പിറന്നു വീണ മനോഹരമായൊരു കഥാപാത്രം. സിബി മലയില്‍ സംവിധാനം ചെയ്ത മായാ മയൂരത്തിലെ ആര്‍ക്കിടെക്ട് നരേന്ദ്രനെ അത്യുജ്ജ്വമായാണ് ലാല്‍ തിരശീലയിലെത്തിച്ചത്.
വര്‍ഷങ്ങള്‍ക്കു ശേഷം സിബിയും ലാലും ഒന്നിക്കുന്ന ഫ്ലാഷിലും അതുപോലൊരു കഥാപാത്രത്തെ കാണാം.
ഫ്ലാഷിലെ മിഥുന്‍ മാധവന്‍ ഐടി ബിസിനസുകാരനാണ്. ചില പ്രത്യേക ആവശ്യങ്ങള്‍ക്കാണ് അയാള്‍ മുംബെയില്‍ നിന്നും എത്തിയത്. അവധിക്കാലം അടിച്ചു പൊളിക്കുകയാണ് ഒരു ലക്ഷ്യം. ആ അടിച്ചു പൊളിക്കലിനിടയിലാണ് അയാള്‍ ധ്വനിയെന്ന പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.
അടിച്ചു പൊളി ജീവിതത്തിന്റെ മറവില്‍ അയാള്‍ വലിയൊരു നിഗൂഡത ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. മാജിക്കില്‍ ആരെയും അമ്പരപ്പിക്കുന്ന കയ്യടക്കമുളള മിഥുന്റെ കൈപ്പടത്തിനുളളില്‍ അയാള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നത് വലിയൊരു രഹസ്യമാണ്.
കൈമടക്കിലും മനസിലും വലിയൊരു കൊടുങ്കാറ്റിനെ ഒളിപ്പിച്ച് അയാളെന്തിനാണ് കളരിത്തൊടി തറവാട്ടിലെത്തിയത്? അവിടെ അയാള്‍ക്ക് ആരെയാണ് നേരിടാനുണ്ടായിരുന്നത്? മിഥുനെ ചൂഴ്ന്നു നില്‍ക്കുന്ന രഹസ്യങ്ങള്‍ എന്താണ്?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണമെങ്കില്‍ സിബി മലയില്‍ മോഹന്‍ലാല്‍ ടീമിന്റെ ഫ്ലാഷ് എന്ന ചിത്രം റിലീസാവാണം.
മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ഫ്ലാഷ് നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടം.
രചന ഭാസുരചന്ദ്രന്‍. ഗാന രചന റഫീക്ക് അഹമ്മദ്. സംഗീതം ഗോപി സുന്ദര്‍. കാമറ സജന്‍ കളത്തില്‍.
പൊന്‍വര്‍ണന്‍, സിദ്ധിഖ്, സായി കുമാര്‍, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത്, ജഗദീഷ്, മണിക്കുട്ടന്‍, സുരേഷ് കൃഷ്ണ എന്നിവര്‍ ഫ്ലാഷിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖം പാര്‍വതിയാണ് നായിക.


Click it and Unblock the Notifications