»   »  വിവാദങ്ങള്‍ക്ക് വിട, കാത്തിരിപ്പിന് വിരാമം, ആമി തിയേറ്ററുകളിലേക്ക്, പ്രിവ്യൂ വായിക്കാം!

വിവാദങ്ങള്‍ക്ക് വിട, കാത്തിരിപ്പിന് വിരാമം, ആമി തിയേറ്ററുകളിലേക്ക്, പ്രിവ്യൂ വായിക്കാം!

Posted By:
Subscribe to Filmibeat Malayalam
വിവാദങ്ങള്‍ക്ക് വിട ആമി തിയേറ്ററുകളിലേക്ക് | filmibeat Malayalam

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരിയായി മഞ്ജു വാര്യര്‍ അഭിനയിച്ച ആമി തിയേറ്ററുകളിലേക്ക് എത്തുകയാണ്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഫെബ്രുവരി ഒന്‍പതിന് ചിത്രം റിലീസ് ചെയ്യുകയാണ്. തുടക്കം മുതല്‍ ഈ സിനിമയെ വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. നായികയായി വിദ്യാ ബാലനെ തീരുമാനിച്ചതും താരം പിന്‍മാറിയതും പിന്നീട് ട്രെയിലറും ഗാനവുമൊക്കെ പുറത്തുവന്നപ്പോഴും വിമര്‍ശനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയായിരുന്നു.

താരപുത്രന്‍മാര്‍ അരങ്ങു തകര്‍ക്കുന്നതിനിടയില്‍ താരപുത്രികളെവിടെ? മലയാള സിനിമയിലെ താരപുത്രികള്‍!

ടൊവിനോ തോമസ്, അനൂപ് മേനോന്‍, മുരളി ഗോപി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിനയപ്രസാദ്, ജ്യോതികൃഷ്ണ, രണ്‍ജിപണിക്കര്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മിക്ക കഥാപാത്രങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ട്രെയിലറായിരുന്നു പുറത്തുവന്നത്.

കാത്തിരിപ്പിനൊടുവില്‍ ആമിയെത്തുന്നു

നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആമി തിയേറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം പുറത്തുവന്നപ്പോള്‍ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു. പോസ്റ്ററുകള്‍ക്കും ടീസറിനും ട്രെയിലറിനുമെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്നു

മാധവിക്കുട്ടിയുടെ ജീവിതകഥ സിനിമയാക്കുന്നുവെന്ന് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വിവാദങ്ങളും വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. ചിത്രത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കിടിലന്‍ മേക്കോവറുമായി താരങ്ങള്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ അഭിനേതാക്കള്‍ക്ക് കിടിലന്‍ മേക്കോവറാണ് നടത്തിയത്. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളിലെല്ലാം ഇത് വ്യക്തമായിരുന്നു.

വിദ്യാ ബാലന്‍റെ പിന്‍മാറ്റം

ആമിയെ അവതരിപ്പിക്കുന്നതിനായി വിദ്യ ബാലനെയായിരുന്നു സംവിധായകന്‍ ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണം ആരംഭിക്കുന്നതിന് തൊട്ട് മുന്‍പ് താരം ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്നാണ് മഞ്ജു വാര്യര്‍ എത്തിയത്.

പൃഥ്വിരാജിന് പകരം ടൊവിനോ തോമസ്

ആമിയില്‍ ഒരു സുപ്രധാന വേഷത്തില്‍ പൃഥ്വിരാജ് എത്തുമെന്ന റിപ്പോര്‍ട്ടുകളായിരുന്നു ആദ്യം പുറത്തുവന്നത്. എന്നാല്‍ പിന്നീട് ആ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം ടൊവിനോ തോമസിന് ലഭിക്കുകയായിരുന്നു. സമയക്കുറവ് കാരണമാണ് പൃഥ്വി ആമിയില്‍ നിന്നും പിന്‍മാറിയത്.

ആകാംക്ഷയോടെ തിയേറ്ററുകളിലേക്ക്

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു വാര്യര്‍ കമലിനൊപ്പം പ്രവര്‍ത്തിക്കുന്നത്. ആമിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ ആ കഥാപാത്രം തന്നെത്തേടി വരുമെന്ന കരുതിയില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ആമിയെ കാണാന്‍ ഇനി മണിക്കൂറുകള്‍ കൂടി കാത്തിരുന്നാല്‍ മതി.

English summary
Aami is on the way, read the preview

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam