അങ്കരാജ്യത്തെ ജിമ്മന്‍മാരുടെ കഥ കെട്ടിച്ചമച്ചതല്ല.. ഉള്ളത് തന്നെ... ആരൊക്കെയാണ് ആ ജിമ്മന്‍മാര്‍?
പേരുകണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് അങ്കരാജ്യത്തെ ജിമ്മന്‍മാര്‍. നവാഗതനായ പ്രവീണ്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം താമസിയാതെ തിയേറ്ററുകളിലെത്തും. സിനിമയുടെ സെക്കന്‍റ് ഹാഫ് എഡിറ്റിങ് പുരോഗമിക്കുകയാണ്. സംവിധായകരെല്ലാം അരങ്ങ് വാഴുന്ന നിലവിലെ സാഹചര്യത്തില്‍ അങ്കരാജ്യത്തെ ജിമ്മന്‍മാരിലും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്.
പേര് കേട്ട്, ഇതൊരു കെട്ടിച്ചമച്ച ഹാസ്യ ചിത്രമാണെന്ന് കരുതേണ്ട. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചിയില്‍ നടന്ന സെവന്‍സ് ഫുട്‌ബോള്‍ മാച്ചില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് അങ്കരാജ്യത്തെ ജിമ്മന്‍മാര്‍ എന്ന ചിത്രമൊരുക്കുന്നത്. അവിടെ വച്ച് കണ്ട് മുട്ടുന്ന നാല് പേരും അവരെങ്ങനെ പരസ്പരം ബന്ധപ്പെടുന്നു എന്നതുമാണ് കഥ.

രൂപേഷ് പീതാംബരനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. രാജീവ് പിള്ളയും സുദേവ് നായരും റോണി ദേവിഡുമാണ് മറ്റ് മൂന്ന് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. വനിത കോശി, പ്രദീപ് കോട്ടയം, ഹാരിഷ് കണാരന്‍, ബിജു കുട്ടന്‍, മരീന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.
ഡിക്യു ഫിലിംസിന്റെ ബാനറില്‍ സുമേഷ് ഇകെ യും ജാക്‌സണ്‍ ജെയിംസുമാണ് ചിത്രം നിര്‍മിയ്ക്കുന്നത്. കൊച്ചിയിലും തൃശ്ശൂരുമായി ചിത്രീകരിച്ച ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചത് ജിക്കു ജേക്കബ് ആണ്.


Click it and Unblock the Notifications











