twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീനിവാസനും വിനീതും വീണ്ടുമൊന്നിക്കുന്ന അരവിന്ദന്റെ അതിഥികള്‍ നാളെ തിയ്യേറ്ററുകളിലേക്ക്

    By Midhun
    |

    ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍. കഥ പറയുമ്പോള്‍,മാണിക്യക്കല്ല് എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കിയ എം മോഹനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ അരവിന്ദന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് വിനീത് എത്തുന്നത്. മാധവന്‍ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. മൂകാംബിക ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്.

    ഈ കാരണം കൊണ്ടാണ് എന്‍ജികെയുടെ ഷൂട്ടിംഗ് മറക്കാനാവാത്ത അനുഭവമായതെന്ന് ശെല്‍വരാഘവന്‍! കാണാംഈ കാരണം കൊണ്ടാണ് എന്‍ജികെയുടെ ഷൂട്ടിംഗ് മറക്കാനാവാത്ത അനുഭവമായതെന്ന് ശെല്‍വരാഘവന്‍! കാണാം

    ഏറെ നാളുകള്‍ക്കു ശേഷമാണ് ശ്രീനിവാസനും മകന്‍ വിനീതും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ടീസറിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഷാന്‍ റഹ്മാന്‍ തന്നെയാണ് ഇത്തവണയും വിനീതിന്റെ ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ഷാന്‍ ഈണമിട്ട കണ്ണേ തായ്മലരേ, രാസാത്തി എന്നീ പാട്ടുകളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു.

    sreenivasan-vineeth

    കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രമായിരിക്കും അരവിന്ദന്റെ അതിഥികള്‍ എന്ന് നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറില്‍ നിന്ന് വ്യക്തമായിരുന്നു. ഒരിടവേളയ്ക്കു ശേഷം നടി ഉര്‍വ്വശി മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍. ചിത്രത്തില്‍ ശ്രീനിവാസന്റെ ജോഡിയായിട്ടാണ് ഉര്‍വ്വശി എത്തുന്നത്. ലവ് 24*7ല്‍ ദിലീപിന്റെ നായികയായി എത്തിയ നിഖില വിമലാണ് ചിത്രത്തില്‍ വിനീതിന്റെ നായികയാവുന്നത്.

    aravindhante adithikal

    സലീംകുമാര്‍,അജു വര്‍ഗീസ്,പ്രേംകുമാര്‍, ഷമ്മി തിലകന്‍, കെപിഎസി ലളിത, സ്‌നേഹ ശ്രീകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജേഷ് രാഘവനാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അരവിന്ദന്റെ അതിഥികള്‍ നാളെയാണ് തിയ്യേറ്ററുകളിലെത്തുന്നത്. മമ്മൂട്ടിയുടെ അങ്കിള്‍, അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മ്മിക്കുന്ന തൊബാമ എന്നീ ചിത്രങ്ങളോടൊപ്പമാണ് വിനീത് ശ്രീനിവാസന്റെ ഈ ചിത്രമെത്തുന്നത്.

    നിന്റെ പടം ഞാന്‍ കാണാം! എന്റെത് നീയും കാണണമെന്ന് അല്‍ഫോണ്‍സിനോട് വിനീത്നിന്റെ പടം ഞാന്‍ കാണാം! എന്റെത് നീയും കാണണമെന്ന് അല്‍ഫോണ്‍സിനോട് വിനീത്

    തലയ്‌ക്കൊപ്പം മാത്രമല്ല തലൈവര്‍ക്കൊപ്പവും മക്കള്‍സെല്‍വന്‍! രജനിയുടെ വില്ലനായി വിജയ് സേതുപതിതലയ്‌ക്കൊപ്പം മാത്രമല്ല തലൈവര്‍ക്കൊപ്പവും മക്കള്‍സെല്‍വന്‍! രജനിയുടെ വില്ലനായി വിജയ് സേതുപതി

    English summary
    aravindhante adithikal movie releasing tommarrow
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X