ഇബ്ലീസായി വിസ്മയിപ്പിക്കാന്‍ ആസിഫ് അലി എത്തുന്നു! ചിത്രം നാളെ തിയ്യേറ്ററുകളിലേക്ക്
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ആസിഫ് അലിയും രോഹിത് വിഎസും. ആസിഫിന്റെ കരിയറില്‍ ലഭിച്ച വ്യത്യസ്ഥ കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലെ ഓമനക്കുട്ടന്‍. അഡ്വഞ്ചേഴ്സ് ഓമനക്കുട്ടന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് ഇബ്ലീസ്. ചിത്രം നാളെ തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്.
ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രമാണ് ഇബ്ലീസ് എന്നാണറിയുന്നത്. മഡോണ സെബാസ്റ്റിയനാണ് ചിത്രത്തില്‍ ആസിഫിന്റെ നായികയായി എത്തുന്നത്. ചിത്രത്തില്‍ വൈശാഖ് എന്ന കഥാപാത്രമായി ആസിഫ് എത്തുമ്പോള്‍ ഫിദയായാണ് മഡോണ എത്തുന്നത്.

ഇത്തവണയും വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രവുമായാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. മ്യൂസിക്കല്‍ അഡ്വഞ്ചെര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടാണ് ഇബ്ലീസ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.ചിത്രത്തിലെ ആസിഫിന്റെയും മഡോണയുടെയും കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുളള ഫസ്റ്റ്ലുക്കായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.

ഫസ്റ്റ്ലുക്ക് പോസ്റ്ററിന് പുറമെ ചിത്രത്തിന്റെ ട്രെയിലറിനും മികച്ച സ്വീകാര്യത സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു. ലാല്‍,സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, സിദ്ധിഖ്,രവീന്ദ്ര ജയന്‍,നസീര്‍ സംക്രാന്തി, ഗോകുലം ഗോകു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഓമനക്കുട്ടന് ശേഷം ആസിഫിന്റെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമായിരിക്കും ഇബ്ലീസിലേതെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











