»   » ബാബുരാജിന്റെ ഡി.വൈ.എസ്.പി ശങ്കുണ്ണി അങ്കിള്‍

ബാബുരാജിന്റെ ഡി.വൈ.എസ്.പി ശങ്കുണ്ണി അങ്കിള്‍

Posted By:
Subscribe to Filmibeat Malayalam
DYSP Shankunni Uncle
കമലിന്റെ അസോസിയേറ്റ് ഡയറക്ടറായ പ്രവര്‍ത്തി ച്ചുവരുന്ന സൂര്യന്‍ കുനിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിവൈഎസ്പി ശങ്കുണ്ണി അങ്കിള്‍. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതത് ബാബുരാജാണ്. ഒട്ടേറെ പൊലീസ് വേഷങ്ങള്‍ ബാബുരാജ് ഇതിനകം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തനാണ് ഡിവൈഎസ് പി ശങ്കരനുണ്ണി.

ഹാസ്യം പുതിയ മുഖഭാവമായി സ്വീകരിച്ച പഴയ പ്രതാപിയായ വില്ലന്‍ ഇതില്‍ ശുദ്ധനായ പൊലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്നത്. പോലീസ് ജോലിയും കൃഷിപണിയും ഒരുപോലെ കൊണ്ടുനടക്കുന്ന ശങ്കരനുണ്ണിക്ക് ഏറെ പഥ്യം കൃഷിപ്പണിയാണ്. ഇയാള്‍ അന്വേഷിക്കുന്ന കേസില്‍ പ്രതികള്‍ രക്ഷപ്പെടുകയാണ് പതിവ്, അതുകൊണ്ട് ഇടക്കിടെ സസ്‌പെന്‍ഷന്‍ കിട്ടും ശങ്കരനുണ്ണിക്ക് ഇതില്‍ ഒരു വിഷമവുമില്ല.

സസ്‌പെന്‍ഷന്‍ ലഭിച്ചാലുടന്‍ വാള്‍പ്പാറയിലുള്ള തന്റെ കൃഷിസ്ഥലത്തെത്തി ഭാര്യയുമൊത്ത് ആഘോഷമായി കൃഷി ജോലികളില്‍ മുഴുകും.ശങ്കുണ്ണി അങ്കിള്‍ എന്ന പേര് ഉണ്ടെങ്കിലും ആള് ചെറുപ്പമാണ് ഒത്തതടിയും വണ്ണവും ഉണ്ടെങ്കിലും പൊലീസ് പണിക്ക് പോരാ എന്നതാകാര്യം. ഒരു സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ച് ജോലിയില്‍ പ്രവേശിച്ച ശങ്കരനുണ്ണിക്ക് വീണ്ടും കിട്ടി ഒരു മര്‍ഡര്‍ കേസ് അന്വേഷണം.

ചാനലിലെ റിയാലിറ്റിഷോയില്‍ പങ്കെടുക്കാന്‍ എത്തിയ ഗ്രൂപ്പിലെ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പതിവ് സ്‌റൈലില്‍ ഗ്രൂപ്പിലെ മറ്റുള്ളവരെ ശങ്കരനുണ്ണി പ്രതികളാക്കി കേസ്സെടുത്തു.ഇതിലെ പ്രതികള്‍ ശങ്കരനുണ്ണിക്ക് വേണ്ടപ്പെട്ടവരായതിനാല്‍ അവരെ രക്ഷപ്പെടുത്താന്‍ അന്വേഷണം തിരിച്ചുവിടുകയായിരുന്നു.

രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പിന്നീട് സിനിമ വികസിക്കുന്നത്. ബാബുരാജിന്റെ ഭാര്യയായി വേഷമിടുന്നത് രാധാവര്‍മ്മയാണ്. വിഷ്ണു രാഘവ്, സുമേഷ് തമ്പി, നിവിന്‍ പോളി, അഞ്ജന മേനോന്‍, ശ്രദ്ധ, കെപി.എസി ലളിത തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലഭിനയിക്കുന്നു.

ജിവിന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ കെ.സി.വര്‍ഗ്ഗീസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം നവാഗതനായ വിനോദ് കെ.വിശ്വനാണ്. വയലാര്‍ ശരത് ചന്ദ്രവര്‍മ്മ , റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം നല്കുന്നു. ഛായാഗ്രഹണം ജയന്‍, വസ്ത്രാലങ്കാരം കുക്കു ജീവന്‍, ചമയം അനില്‍ നേമം, സ്‌റില്‍സ് സൂര്യപീറ്റര്‍ ചാലക്കുടിയില്‍ ചിത്രീകരണം ആരംഭിച്ചു.

English summary
DYSP Sankunni Uncle malayalam movie is directed by Suryan Kunissery. Baburaj and Radha Varma are playing lead roles in this movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam