പൗരുഷത്തെയും സ്വഭാവഗുണത്തെയും സമന്വയിപ്പിച്ച അതുല്യപ്രതിഭ
പൗരുഷത്തെയും സ്വഭാവഗുണത്തെയും സമന്വയിപ്പിച്ച അതുല്യപ്രതിഭ
ബഹുമതികള്‍
മലയാളത്തില്‍ ഒട്ടേറെ വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് ജീവനേകിയ ബാലന്‍ കെ. നായരെത്തേടി 1981-ല്‍ മികച്ച നടനുള്ളദേശീയ അവാര്‍ഡെത്തി. എം.ടിയുടെ ഓപ്പോളില്‍ ഗോവിന്ദന്‍ കുട്ടിയെന്ന റിട്ടയേര്‍ഡ് പട്ടാളക്കാരനെ അവതരിപ്പിച്ചതിനായിരുന്നു ഈ ബഹുമതി.
ഇതിനു മുമ്പില്‍ 1974-ല്‍ അതിഥിയിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സഹനടനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മാതൃഭൂമി-മെഡിമിക്സ് ആദ്യ ചലച്ചിത്ര സപര്യ പുരസ്കാരം ലഭിച്ചതും ബാലന്‍ കെ. നായര്‍ക്കാണ്.
സിനിമയില്‍ സജീവസാന്നിധ്യമായപ്പോഴും ബാലന്‍ കെ. നായര്‍ നാടകവേദിയെ കൈവിട്ടില്ല. ഒട്ടേറെ നാടകങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച് രംഗത്തവതരിപ്പിച്ച അദ്ദേഹം സംഗമം തീയേറ്റേഴ്സ്, കല എന്നീ നാടകസംഘടനകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്.
എഴുപതുകളുടെ തുടക്കത്തില്‍ മലയാള ചലച്ചിത്ര ലോകത്തെത്തിയ ഈ അഭിനയപ്രതിഭ 1988-ല്‍ എം.ടി. സംവിധാനം ചെയ്ത കടവിലൂടെ ഏതാണ്ട് സിനിമാലോകത്ത് നിന്നും വിട പറഞ്ഞു. ശരീരത്തെ കാര്‍ന്നു തിന്ന നിരന്തരമായ രോഗവും ദേഹാസ്വാസ്ഥ്യവുമായിരുന്നു കാരണം.
2


Click it and Unblock the Notifications