twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദിത്യ മോഹനെന്ന ആദി ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്, ആക്ഷനും സംഗീതവും ഇടകലര്‍ന്ന കുടുംബചിത്രം!

    By Nimisha
    |

    ബാലതരമായി മികച്ച പ്രകടനം കാഴ്ച വെച്ച പ്രണവ് ഇനി നായകനിലേക്ക്. നായകനായി തുടക്കം കുറിക്കുന്നത് ജിത്തു ജോസഫ് ചിത്രമായ ആദിയിലൂടെയാണ്. താരപുത്രന് ലഭിക്കാവുന്നതില്‍ വെച്ച് മികച്ച വരവേല്‍പ്പാണ് നല്‍കുന്നത്. ആദിയെക്കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജനുവരി 26നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

    അപ്പുവിനെ ആദിയായി സ്ക്രീനില്‍ കണ്ടതിന് ശേഷം മോഹന്‍ലാലും സുചിത്രയും പറഞ്ഞത്? ആരാധകര്‍ അറിഞ്ഞോ?അപ്പുവിനെ ആദിയായി സ്ക്രീനില്‍ കണ്ടതിന് ശേഷം മോഹന്‍ലാലും സുചിത്രയും പറഞ്ഞത്? ആരാധകര്‍ അറിഞ്ഞോ?

    ആദി പൂര്‍ത്തിയാക്കാന്‍ സമയമെടുത്തു, പ്രണവിനെ നായകനാക്കുന്നതിനിടയിലെ വെല്ലുവിളിയും അതായിരുന്നു!ആദി പൂര്‍ത്തിയാക്കാന്‍ സമയമെടുത്തു, പ്രണവിനെ നായകനാക്കുന്നതിനിടയിലെ വെല്ലുവിളിയും അതായിരുന്നു!

    മമ്മൂട്ടിയോ പ്രണവോ? ആരാവും ബോക്‌സോഫീസിലെ താരം? ഈയാഴ്ച മത്സരിക്കാനെത്തുന്ന സിനിമകള്‍ ഇതാ!മമ്മൂട്ടിയോ പ്രണവോ? ആരാവും ബോക്‌സോഫീസിലെ താരം? ഈയാഴ്ച മത്സരിക്കാനെത്തുന്ന സിനിമകള്‍ ഇതാ!

    ആദിയുടെ തിരക്കഥ തയ്യാറാക്കിയത് ജിത്തു ജോസഫ് തന്നെയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊച്ചി, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

    ജിത്തു ജോസഫ് ചിത്രം

    ജിത്തു ജോസഫ് ചിത്രം

    ജിത്തു ജോസഫ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദി. പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രമെന്ന വിശേഷണവുമായാണ് ആദി എത്തുന്നത്. നായകനായുള്ള അരങ്ങേറ്റ ചിത്രമാണ് ആദി. നേരത്തെ ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട് ഈ താരപുത്രന്‍.

    പ്രണയമില്ല, അതിനാല്‍ നായികയുമില്ല

    പ്രണയമില്ല, അതിനാല്‍ നായികയുമില്ല

    സാധാരണ ചിത്രങ്ങളിലേത് പോലെ നായികയും പ്രണയവുമൊന്നുമില്ലാത്ത സിനിമയാണിത്. പ്രണവിനോടൊപ്പം ലെന, സിദ്ദിഖ്, ഷറഫുദ്ദീന്‍, മേഘനാഥന്‍, കൃഷ്ണ ശങ്കര്‍. ജഗപതി ബാബു, സിജു വില്‍സണ്‍, അദിതി രവി, അനുശ്രീ, ടോണി ലൂക്ക്, കൃതിക ജയകുമാര്‍, സിജോയ് വര്‍ഗീസ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.

    നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂര്‍

    നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂര്‍

    ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍ ഇല്ലാതെ ഈ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ സിനിമ കൂടിയാണിത്.

    ആദിത്യ മോഹന്‍ അഥവാ ആദി

    ആദിത്യ മോഹന്‍ അഥവാ ആദി

    ആദിത്യ മോഹനെന്ന സംഗീതഞ്ജനായാണ് പ്രണവ് മോഹന്‍ലാല്‍ എത്തുന്നത്. സംഗീതഞ്ജനായ ആദി പാര്‍ക്കൗര്‍ അഭ്യാസി കൂടിയാണ്. ആദിയെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്.

    ആക്ഷനും സംഗീതവും ഇടകലര്‍ന്ന കുടുംബ ചിത്രം

    ആക്ഷനും സംഗീതവും ഇടകലര്‍ന്ന കുടുംബ ചിത്രം

    സംഗീതത്തിന് മാത്രമല്ല ആക്ഷനും കൂടി പ്രാധാന്യം നല്‍കിയൊരുക്കിയ കുടുംബ ചിത്രമാണിത്. കുടുംബ പ്രേക്ഷകര്‍ക്കും യുവതലമുറയ്ക്കും ഒരു പോലെ ഇഷ്ടമാവും ആദിയെ.

    നിരാശപ്പെടുത്തില്ല

    നിരാശപ്പെടുത്തില്ല

    ആദിയെന്ന യുവാവിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളും ആദി അതിനെ നേരിടുന്നതുമാണ് പ്രമേയം. അതിനിടയില്‍ സംഗീതവും ആക്ഷനുമുണ്ട്.

    ആക്ഷന്‍ രംഗങ്ങളിലെ മികവ്

    ആക്ഷന്‍ രംഗങ്ങളിലെ മികവ്

    ആദിയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായാണ് പ്രണവ് പാര്‍ക്കൗര്‍ പരിശീലിച്ചത്. രണ്ടാമതായി പുറത്തുവന്ന ടീസറിലാണ് ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയത്.

    സ്വന്തമായി ചെയ്തു

    സ്വന്തമായി ചെയ്തു

    ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കണമെന്ന് മോഹന്‍ലാല്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും പ്രണവ് അതിന് തയ്യാറായിരുന്നില്ല. ഒരൊറ്റ രംഗത്ത് മാത്രമാണ് ഡ്യൂപ്പിനെ ഉപയോഗിച്ചതെന്ന് സംവിധായകനും വ്യക്തമാക്കിയിരുന്നു.

    ഗാനരചന പ്രണവ് മോഹന്‍ലാല്‍

    ഗാനരചന പ്രണവ് മോഹന്‍ലാല്‍

    ചിത്രത്തില്‍ പാര്‍ട്ടിക്കിടയില്‍ ആലപിക്കുന്ന ഒരു ഇംഗ്ലീഷ് ഗാനമുണ്ട്. പ്രണവ് മോഹന്‍ലാലാണ് ഈ ഗാനത്തിന്റെ രചയിതാവ്. ഇത്തരമൊരു ഗാനം ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ താന്‍ എഴുതാമെന്ന് പ്രണവ് സംവിധായകനെ അറിയിക്കുകയായിരുന്നു.

    ആദിക്ക് ഈണമൊരുക്കിയത്

    ആദിക്ക് ഈണമൊരുക്കിയത്

    അനില്‍ ജോണ്‍സണാണ് ആദിക്ക് ഈണമൊരുക്കിയത്. ഇംഗ്ലീഷ് ഗാനത്തിന്റെ രചന മാത്രമല്ല ആലാപനവും പ്രണവ് തന്നെയാണ്. ഗിറ്റാര്‍ എങ്ങനെയാണ് പ്ലേ ചെയ്യുന്നതെന്ന് പഠിച്ചതിന് ശേഷമാണ് പ്രണവ് ആ ഗാനരംഗത്തില്‍ അഭിനയിച്ചത്.

    ഇനി പ്രേക്ഷകര്‍ക്കൊപ്പം

    ഇനി പ്രേക്ഷകര്‍ക്കൊപ്പം

    ഇത്രയും നാളും ആദി അണിയറപ്രവര്‍ത്തകരുടേത് മാത്രമായിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആദി റിലീസ് ചെയ്യുകയാണ്. പ്രേക്ഷകരാണ് ഇനി ആദിയുടെ വിധി നിര്‍ണ്ണയിക്കേണ്ടത്.

    English summary
    Aadhi is all about action and music , read the preview.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X