അനുഷ്ക മാലാഖയോ അതോ യക്ഷിയോ? ഹോളി ദിവസം പരി തീയറ്ററിൽ

പ്രോസിത് റോയ് എന്ന നവസംവിധായകന്റെ ചിത്രമാണ് പരി. അനുഷ്ക ശർമ്മ പ്രധാന വേഷത്തിലെത്തുന്ന സൂപ്പർനാച്ചുറൽ ഹൊറർ ചിത്രം ഹോളി ദിവസമായ മാർച്ച് 2നാണ് തീയറ്ററുകളിൽ എത്തുന്നത്.
അനുഷ്കയുടെ തന്നെ നിർമ്മാണ കമ്പനിയായ ക്ലീൻ സ്റ്റേറ്റ് ഫിലിംസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് പരി.

ഷാരൂഖ് ഖാന്റെ നായികയായി രബ്നെ ബനാദി ജോഡി എന്ന സൂപ്പർഹിറ്റായി മാറിയ ചിത്രത്തിലൂടെയാണ് അനുഷ്ക ബോളിവുഡിൽ അരങ്ങേറിയത്. 2017 ൽ ഷാരൂഖിന്റെ കൂടെ അഭിനയിച്ച ജബ് ഹാരി മെറ്റ് സെയ്ഗാൾ എന്ന ചിത്രമാണ് അവസാനം നടിയുടേതായി തിയറ്ററുകളിൽ എത്തിയത്‌.

നയൻതാരയ്ക്കും, അനുഷ്ക ഷെട്ടിക്കും പിറകെ

നയൻതാരയ്ക്കും, അനുഷ്ക ഷെട്ടിക്കും പിറകെ

മലയാളത്തിൽ അടുത്ത കാലത്തൊന്നും ഹൊറർ ചിത്രങ്ങൾ വിജയം നേടിയിട്ടില്ല, ഈ വിഭാഗത്തിൽ ചിത്രങ്ങളും പൊതുവെ കുറവാണ് മലയാളത്തിൽ തീയറ്ററിൽ എത്തുന്നത്.
എന്നാൽ ഇത്തരം വിഷയങ്ങൾക്ക് ഏറെ സാധ്യതകളുള്ളതാണ് തമിഴ്, ഹിന്ദി സിനിമകൾ.

വ്യത്യസ്തമായ അവതരണം

വ്യത്യസ്തമായ അവതരണം

തമിഴിൽ സാധാരണ കണ്ടിരുന്ന ഹൊറർ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി അവതരിപ്പിച്ച കഥകളുടെ വിജയം നയൻതാരയുടെ മായ പോലെയുള്ള ചിത്രങ്ങളിലൂടെ കണ്ടതാണ്. അനുഷ്ക ഷെട്ടി നായികയായ തെലുങ്ക് ചിത്രം ബാഗമ്മതിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അനുഷ്ക ശർമ്മയും ഇവരുടെ പാത പിന്തുടരുകയാണ്

അനുഷ്ക ശർമ്മയും ഇവരുടെ പാത പിന്തുടരുകയാണ്

പരി എന്ന ബോളിവുഡ് ചിത്രത്തിന്റെ മോഷൻ പോസ്റ്റുകളും ട്രെയിലറും നല്കുന്ന വിശ്വാസം വളരെ വലുതാണ്, സാധരണ ഹൊറർ ചേരുവകളിൽ നിന്നും ചില മാറ്റങ്ങൾ വരുത്തിയിരിക്കുന്നതായി മനസിലാക്കാം. ദക്ഷിണേന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറുകളുടെ ചിത്രങ്ങളിലെ പോലെ വിജയം നേടാൻ പരി യിലൂടെ അനുഷ്ക ശർമ്മക്കും കഴിയുമോ എന്നറിയാൻ ഹോളി ദിവസം വരെ കാത്തിരിക്കണം.

2017 ജൂണിലാണ് ചിത്രീകരണം ആരംഭിച്ചത്

2017 ജൂണിലാണ് ചിത്രീകരണം ആരംഭിച്ചത്

പശ്ചിമ ബംഗാളിൽ വച്ചുള്ള സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആഗസ്തിൽ ഒരു ടെക്നീഷ്യൻ ഷോക്കേറ്റ്‌ മരിച്ചിരുന്നു, ഇതേ തുടർന്ന് അവിടുത്തെ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് 2017 ജൂണിൽ ട്വിറ്ററിലൂടെ നായിക അനുഷ്ക തന്നെ പുറഞ്ഞു വിട്ടിരുന്നു. പിന്നീട് പല തവണയായി ട്രെയിലർ കൂടാതെ അഞ്ചോളം സ്ക്രീമർ ചിത്രത്തിന്റേതായി പുറത്തുവന്നു.

അനുഷ്കയുടെ കഥാപാത്രം

അനുഷ്കയുടെ കഥാപാത്രം

ഫെബ്രുവരി 22 ന് പുറത്തു വന്ന സ്ക്രീമറിൽ കാണുന്നത് വനത്തിലൂടെ നടന്നു പോകുന്ന അനുഷ്കയുടെ കഥാപാത്രം ഒരു തടാകത്തിന്‌ മുന്നിൽ ചെന്നു നിൽക്കുന്നതായാണ്. തന്റെ പ്രതിബിംബം തടാകത്തിൽ കാണുന്നതിനൊപ്പം അതിലെ മത്സ്യങ്ങൾ ചത്തുപൊങ്ങി വരുന്നതായും കാണിക്കുന്നു.

അദൃശ്യ ശക്തിയുടെ സാന്നിധ്യം

അദൃശ്യ ശക്തിയുടെ സാന്നിധ്യം

അതായിത് എന്തോ അദൃശ്യ ശക്തിയുടെ സാന്നിധ്യമാണ് പരി യിലെ കഥാപാത്രത്തിലൂടെ പ്രേക്ഷകരെ കാണിക്കുന്നത്.
ചിത്രം ഇന്ത്യയിൽ പൂജാ എന്റർടെയ്ൻമെന്റും, ഇന്ത്യക്ക് വെളിയിൽ യൂണിവേർസൽ പിക്ചേർസും ചിത്രം വിതരണത്തിനെത്തിക്കുന്നു.
വർണ്ണങ്ങളുടെ ഉത്സവമായ ഹോളി തിന്മയെ ഇല്ലാതാക്കിയുള്ള നന്മയുടെ വിജയത്തിന്റേയും പ്രതീകമാണ്.പരി എന്ന ചിത്രത്തിന്റെ റിലീസിനായി ഈ ദിവസം തിരഞ്ഞെടുക്കാൻ വേറെ കാരണം ആവശ്യമില്ലല്ലോ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X