twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വെട്ടിയൊതുക്കാത്ത മനുഷ്യ സ്വപ്നങ്ങളുമായി 'ബോണ്‍സായ്'! പ്രിവ്യൂ വായിക്കാം...

    ജീവിതം കൈപിടിയിലാക്കാൻ വേണ്ടി പരക്കം പായുന്ന ഒരു കൂട്ടം ജനങ്ങളുടെ ജീവിതവും സങ്കടവുമാണ് അതിജീവനവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

    By Ankitha
    |

    ബോൺസായ് വൃക്ഷങ്ങളെ പോലെ വെട്ടിനുറക്കപ്പെട്ട് മനഷ്യ സ്വപ്നങ്ങളുടെ കഥ പറയുന്ന ചിത്രമാണ് സന്തോഷ് പെരിങ്ങേത്തിന്റെ ബോൺസായി. നമ്മൾ ഇതുവരെ കണ്ട പ്രമേയമോ ആവിഷ്കാര രീതിയോ അല്ല ചിത്രത്തിൽ. ദളിത് മനുഷ്യരുടെ അതിജീവനത്തിന്റെ കഥയാണിത്. ജീവിതം കൈപിടിയിലാക്കാൻ വേണ്ടി പരക്കം പായുന്ന ഒരു കൂട്ടം ജനങ്ങളുടെ ജീവിതവും സങ്കടവുമാണ് അതിജീവനവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

    bonesai

    ചിത്രത്തിൽ മനോജി കെ ജയൻ ലെന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പഠിക്കാനായി അകലെയുള്ള സ്കൂളിൽ പോകാൻ മാർഗമില്ലാതെ സൈക്കിൾ എന്ന സ്വപ്നം കണ്ടു നടക്കുന്ന കുട്ടിയിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. സൈക്കിൾ എന്ന ആഗ്രഹത്തിലേയ്ക്ക് അവൻ എത്തിച്ചേരുന്നതും അവനെ സഹായിക്കാൻ എത്തുന്നവരും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവ മൂഹൂർത്തങ്ങളും ചേർന്നാണ് ബോൺസായ്.

    ഗ്രാമീണ കഥ

    ഗ്രാമീണ കഥ

    തികച്ചും ഒരു ഗ്രാമീണ അന്തരീക്ഷത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ബോൺസായ്. അടിച്ചമർത്തപ്പെട്ട പാവം ജനങ്ങളുടെ ഒരു വിഭാഗക്കാരുടെ കഥ പറയുന്ന ചിത്രം. ഇത്തരത്തിലുളള ചിത്രങ്ങൾ മലയാളത്തിൽ അധികം പിറവി എടുത്തിട്ടില്ല . ഒരു പ്രകൃതി പക്ഷ ചിത്രം കൂടിയാണിത്.

    സ്വപ്നങ്ങൾ

    സ്വപ്നങ്ങൾ

    സ്വപ്നം കാണാൻ എല്ലാവർക്കും ആവകാശമുണ്ട്. അതു പോലെ കണ്ട സ്വപ്നത്തിലേയ്ക്ക് എത്തിച്ചേരാൻ മരിച്ചു പണി എടുക്കും . എന്നാൽ അതിനു പ്രതീക്ഷിച്ച വിജയം കട്ടുകയില്ലെന്നുമാത്രം. ബോൺസായ് വൃക്ഷങ്ങളെ പോലെയാണ് മുനുഷ്യന്റെ ജീവിതവും. ഉയരത്തിൽ പ്രകൃതിയിൽ വളരാൻ അവർ ആഗ്രഹിക്കും. എന്നാൽ അവർക്ക് അതിനു സാധിക്കുന്നില്ല. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയാതെ വീടുകൾക്കുളളിൽ ചെറുചട്ടിൽ വളരാനാണ് ഇവർക്ക് വിധി. ഇത്തരം ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന മനുഷ്യരും നമ്മുടെ ചുറ്റിനുമുണ്ട്. ഇവരുടെ കഥയാണ് ബോൺസായ്.

    സിനിമയിൽ  ആദ്യം‌

    സിനിമയിൽ ആദ്യം‌

    സിനിമയിൽ മുന്‍ പരിചയമോ പാരമ്പര്യമോ സൗഹൃദക്കൂട്ടങ്ങളോ ബന്ധങ്ങളോ ഇല്ലാത്ത ഒരു സംവിധായകനാണ് സന്തോഷ് പെരിങ്ങേത്ത്. സിനിമ ചെയ്യുമെന്ന ആഗ്രഹവും ഇച്ഛാശക്തിയല്ലാതെ മറ്റൊന്നും ഇദ്ദേഹത്തിന് കൈമുതലായി ഇല്ല. ഉളളതെല്ലാം സിനിമയ്ക്കു വേണ്ടി നൽകി . ഇനി ഈ സിനിമ നല്‍കുന്നതാണ് ജീവിതം"- സന്തോഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

    സിനിമയ്ക്കുള്ള ധൈര്യം കിട്ടി

    സിനിമയ്ക്കുള്ള ധൈര്യം കിട്ടി

    സംസ്ഥാന സർക്കാരിന്റെ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ടെലിവിഷൻ അവാർഡ് സന്തോഷിന്റെ കോട്ടി എന്ന ഹ്രസ്വ ചിത്രത്തിനു ലഭിച്ചിരുന്നു. സംവിധായകൻ ശ്യാമപ്രസാദിനെ പോലുള്ളവർ കോട്ടിയെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു. കോട്ടിയ്ക്ക് ലഭിച്ച സ്വീകാര്യതയാണ് ബോൺസായി എന്ന സിനിമയിലേക്ക് നയിച്ചതെന്നും സന്തോഷ് തന്നെ പറയുന്നു.

    ഗൗതം മേനോൻ ചിത്രത്തിൽ ആദ്യം പരിഗണിച്ചത് പൃഥ്വിയെ! പക്ഷെ എത്തുന്നത് ടൊവിനോ, കാരണം ഇതോ?ഗൗതം മേനോൻ ചിത്രത്തിൽ ആദ്യം പരിഗണിച്ചത് പൃഥ്വിയെ! പക്ഷെ എത്തുന്നത് ടൊവിനോ, കാരണം ഇതോ?

    ആര്യയുടെ വധുവാകാൻ രണ്ട് മലയാളി യുവനടിമാർ! ഇവർ ആരാണെന്നു അറിയമോ? ചിത്രങ്ങൾ കാണാംആര്യയുടെ വധുവാകാൻ രണ്ട് മലയാളി യുവനടിമാർ! ഇവർ ആരാണെന്നു അറിയമോ? ചിത്രങ്ങൾ കാണാം

    ഫീൽഡിൽ പിടിച്ചു നിൽക്കാൻ എന്തിനും തയ്യാറാർ! അത് നേരിട്ടറിയാം, വെളിപ്പെടുത്തലുമായി നിർമാതാവ് ഫീൽഡിൽ പിടിച്ചു നിൽക്കാൻ എന്തിനും തയ്യാറാർ! അത് നേരിട്ടറിയാം, വെളിപ്പെടുത്തലുമായി നിർമാതാവ്

    English summary
    bonsai movie on february 23
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X