ദിലീപിനെ ഭാര്യ അത്രയ്ക്കു സ്‌നേഹിക്കുന്നു

By Nirmal Balakrishnan

തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ പെറ്റീഷന്‍ കമ്മിറ്റിയിലെ ഉദ്യോഗസ്ഥനാണ് ചന്ദ്രമോഹന്‍. ഭാര്യ സുഷമ ബിഎസ്എന്‍എല്ലില്‍ ഉദ്യോഗസ്ഥയും.മകന്‍ അച്ചു വിദ്യാര്‍ഥിയും. എല്ലാ ഭര്‍ത്താക്കന്‍മാര്‍ക്കും ഭാര്യമാര്‍ തങ്ങളെ സ്‌നേഹിക്കുന്നില്ല എന്നാണു പരാതിയെങ്കില്‍ ചന്ദമോഹനന്‍ അങ്ങനെയല്ല, ഭാര്യ സ്‌നേഹിച്ചു കൊല്ലുന്നു എന്നാണു പരാതി. ഭാര്യയുടെ സ്‌നേഹം മടുത്ത അവസ്ഥ. അപ്പോഴാണ് ഭാര്യയ്ക്ക് തൃശൂരിലേക്കു സ്ഥലം മാറ്റം കിട്ടുന്നത്. ഭാര്യയുമായി വേര്‍പിരിഞ്ഞു കഴിയുന്നതില്‍ വിഷമിക്കുന്നവരാണു മിക്കവരും എങ്കിലും ചന്ദ്രമേഹനന്‍ അതില്‍ സന്തോഷിക്കുകയാണ്.

ഇപ്പോള്‍ തിരുവനന്തപുരത്ത് ബാച്ചിലര്‍ ലൈഫ് ആഘോഷിക്കുകയാണ് ചന്ദ്രമോഹനന്‍. കൂടെ ശേഖരേട്ടന്‍, ജ്യോതിഷി നാരായണ അയ്യര്‍, സുമേഷ് എന്നിവരുമുണ്ട്.

dileep

ഭര്‍ത്താവ് ഒറ്റയ്ക്കാണല്ലോ എന്നോര്‍ത്ത് സുഷമ സങ്കടപ്പെടുമ്പോള്‍ ഭാര്യ അടുത്തില്ലല്ലോ എന്ന സന്തോഷത്തിലാണ് ചന്ദ്രമോഹനന്‍. ഈ സമയത്താണ് ഒരു പരാതിയുമായി പെണ്‍കുട്ടി വരുന്നത്. പതുക്കെ രണ്ടുപേരും സൗഹൃദത്തിലാകുന്നു. ഈ ബന്ധം ചന്ദ്രമോഹന്റെ ദാമ്പത്യ ജീവിതം തന്നെ തകര്‍ക്കാന്‍ കാരണമാകുന്നു. അതാണ് സിദ്ദാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിലൂടെ പറയുന്നത്.

ദിലീപ് സാധാരണക്കാരനായ ചന്ദ്രമോഹനനെ അവതരിപ്പിക്കുന്നു. അനുശ്രീയാണ് സുഷമയെ അവതരിപ്പിക്കുന്നത്. നമിത പ്രമോദ് ആണ് പരാതിക്കാരിയായ പെണ്‍കുട്ടിയാകുന്നത്. പ്രതാപ് പോത്തന്‍, ഷമ്മി തിലകന്‍, ചെമ്പന്‍ ജോസ്, വിനായകന്‍, കെപിഎസി ലളിത എന്നിവരാണു മറ്റു താരങ്ങള്‍.

സന്തോഷ് ഏച്ചിക്കാനത്തിന്റെതാണു കഥയും തിരക്കഥയും. സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ആഷിക് ഉസ്മാന്‍ എന്നിവരാണു നിര്‍മാണം. പൂര്‍ണമായും കുടുംബ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. നിദ്രയ്ക്കു ശേഷം സിദ്ദാര്‍ഥ് ഒരുക്കുന്ന ചിത്രമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X