ഫഹദ് ഫാസിലിന്റെ മറ്റൊരു തകര്‍പ്പന്‍ പ്രകടനം നാളെ മുതല്‍! റിയലിസ്റ്റിക്കെന്ന് പറഞ്ഞാല്‍ ഇതാണ്!!!

റിയലിസ്റ്റിക് അഭിനയത്തിലൂടെയാണ് ഫഹദ് ഫാസില്‍ സിനിമാ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്തത്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം നാച്വറല്‍ അഭിനയമെന്താണെന്ന് ഫഹദ് കാണിച്ച് തന്നിരുന്നു. വീണ്ടും അത്തരമൊരു സിനിമ കൂടി തിയറ്ററുകളിലേക്കെത്താന്‍ പോവുകയാണ്.

ഫഹദ് ഫാസിലിനൊപ്പം മംമ്ത മോഹന്‍ദാസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകന്‍ വേണു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് കാര്‍ബണ്‍. പുതുവര്‍ഷത്തില്‍ സിനിമയില്‍ നിന്നും വീഡിയോ ഗാനം പുറത്ത് വിട്ടിരുന്നു. ജനുവരി 19 ന് റിലീസിനെത്തുന്ന സിനിമയില്‍ നിന്നും പുതിയ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്.

 കാര്‍ബണ്‍ വരുന്നു

കാര്‍ബണ്‍ വരുന്നു

സംവിധായകന്‍ വേണു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് കാര്‍ബണ്‍. ഫഹദ് ഫാസിലും മംമ്ത മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ജനുവരി 19 മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. അതിനിടെ സിനിമയില്‍ നിന്നും പുതിയ ട്രെയിലറും പുറത്ത് വിട്ടിരിക്കുകയാണ്.

 സൂപ്പര്‍ ഹിറ്റാവും

സൂപ്പര്‍ ഹിറ്റാവും

പുതുവത്സര സമ്മാനമായി സിനിമയില്‍ നിന്നും വീഡിയോ ഗാനം പുറത്തിറക്കിയിരുന്നു. മാത്രമല്ല അതിന് മുമ്പ് സിനിമയിലെ പോസ്റ്ററുകളും ട്രെയിലറുകളും വന്നിരുന്നു. അവയെല്ലാം സിനിമയുടെ വിജയം എങ്ങനെയായിരിക്കുമെന്ന് സൂചിപ്പിച്ചിരിക്കുകയാണ്.

 കേന്ദ്ര കഥാപാത്രങ്ങള്‍

കേന്ദ്ര കഥാപാത്രങ്ങള്‍

ഫഹ്ദ ഫാസില്‍, മംമ്ത എന്നിവര്‍ക്ക് പുറമെ ദിലീഷ് പോത്തന്‍, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, വിജയരാഘവന്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആനക്കാരനായി സൗബിന്‍

ആനക്കാരനായി സൗബിന്‍

ചിത്രത്തില്‍ ആനക്കാരന്‍ രാജേഷ് എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. താരത്തിന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത വേഷങ്ങൡ നിന്നും വ്യത്യസ്തത കാര്‍ബണിലുണ്ടാവും. സൗബിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്ററും പുറത്ത് വന്നിരുന്നു.

 പശ്ചാതലം കാട്

പശ്ചാതലം കാട്


സസ്‌പെന്‍സ് ത്രില്ലറായി നിര്‍മ്മിക്കുന്ന കാര്‍ബണിന്റെ കഥ കാട് പശ്ചാതലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കാട്, മല, പുഴ, എന്നിവയെല്ലാം അതേ പ്രധാന്യത്തോടെ സിനിമയിലുണ്ടാവും. തൃശ്ശൂരിലെ ചിമ്മിനി വനത്തിലും വാഗമണ്ണില്‍ നിന്നുമാണ് സിനിമയുടെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X