»   » ഫഹദിന്റെ ആര്‍ടിസ്റ്റ് വരുന്നു

ഫഹദിന്റെ ആര്‍ടിസ്റ്റ് വരുന്നു

Posted By:
Subscribe to Filmibeat Malayalam

ഓഗസ്റ്റ് 30ന് വീണ്ടുമൊരു ഫഹദ് ഫാസില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. ആര്‍ടിസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്യാമപ്രസാദാണ്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഫഹദ് ചിത്രം ഒളിപ്പോര് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. ഇക്കാര്യം സമ്മതിച്ച ഫഹദ് ചിത്രം കാണേണ്ടിവന്ന പ്രേക്ഷകരോട് കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു.

പ്രണയവും വിഷാദവും ഇടകലര്‍ത്തിയാണ് ശ്യാമപ്രസാദ് ആര്‍ടിസ്റ്റ് ഒരുക്കിയിരിക്കുന്നത്. ഫഹദിനൊപ്പം നായികയായി എത്തുന്നത് ആന്‍ അഗസ്റ്റിനാണ്. പ്രശസ്തി, പണം, നിറങ്ങല്‍ എന്നിവിടയ്ക്കിടയില്‍പ്പെട്ടുപോകുന്ന രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്.

അടുത്ത സുഹൃത്തുക്കളായ രണ്ടുപേര്‍ വിവാഹിതരാവുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ കാണാന്‍ സാധിയ്ക്കുക. ഫഹദ്, ആന്‍ എന്നിവരെക്കൂടാതെ സൃന്ദ, ശ്രീരാം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഫഹദിന്റെ ആര്‍ടിസ്റ്റ് വരുന്നു

ഫഹദിനെപ്പോലെതന്നെ ആരാധകര്‍ക്കും ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ചിത്രമാണ് ശ്യാമപ്രസാദിന്റെ ആര്‍ടിസ്റ്റ്. ചിത്രത്തിന്റെ ഒരുഭാഗത്ത് അന്ധത ബാധിച്ച ചിത്രകാരനായിട്ടാണ് ഫഹദ് അഭിനയിക്കുന്നത്.

ഫഹദിന്റെ ആര്‍ടിസ്റ്റ് വരുന്നു

ഇംഗ്ലീഷ് എന്ന ചിത്രത്തിന് ശേഷം ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രമാണ് ആര്‍ടിസ്റ്റ്. ഇതിന്റെ തിരക്കഥയും ശ്യാമപ്രസാദ് തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. ഏറെ പ്രതീക്ഷകളോടെയെത്തിയ ഇംഗ്ലീഷ് ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയൊരു ചിത്രമായിരുന്നു. പതിവ് കഥപറയല്‍ രീതിയില്‍ നിന്നുമാറിയായിരുന്നു ശ്യാമപ്രസാദ് ഇംഗ്ലീഷിനെ സമീപിച്ചത്. എന്തായാലും ഇംഗ്ലീഷിലൂടെയുണ്ടായ ചീത്തപ്പേര് ആര്‍ടിസ്റ്റിലൂടെ ശ്യാമപ്രസാദ് മറികടക്കുമെന്ന് പ്രതീക്ഷിയ്ക്കാം.

ഫഹദിന്റെ ആര്‍ടിസ്റ്റ് വരുന്നു

എല്ലാ ചിത്രങ്ങളിലും ചാടിക്കേറി അഭിനയിക്കുന്ന രീതിയല്ല ആന്‍ അഗസ്റ്റിന്‍ പിന്തുടരുന്നത്. വളരെ ആലോചിച്ച് മാത്രമാണ് താരം ഓരോ ചിത്രവും ഏറ്റെടുക്കുന്നത്. ഫഹദിനൊപ്പം ഇതാദ്യമായിട്ടാണ് ആന്‍ ജോഡിചേരുന്നത്.

ഫഹദിന്റെ ആര്‍ടിസ്റ്റ് വരുന്നു

ബിജിബാലാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. വെളിച്ചം, നിറം, ആകൃതി ഈ മൂന്ന് കാര്യങ്ങളിലൂന്നിയാണ് ആര്‍ടിസ്റ്റ് തയ്യാറാക്കിയിരക്കുന്നത്. ഇതേ വിഷയങ്ങളിലൂന്നുന്നതാണ് ആര്‍ടിസ്റ്റിലെ സംഗീതമെന്നും ശ്യമപ്രസാദ് പറയുന്നു.

ഫഹദിന്റെ ആര്‍ടിസ്റ്റ് വരുന്നു

തിരുവനന്തപുരം കോളെജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ വച്ചാണ് ആര്‍ടിസ്റ്റിലെ ചില രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. കോളെജിലെ വിദ്യാര്‍ത്ഥികളുടെ സഹകരണത്തിനും മറ്റും ഫേസ്ബുക്കിലൂടെ ശ്യാമപ്രസാദ് നന്ദിയറിയിച്ചിരുന്നു.

ഫഹദിന്റെ ആര്‍ടിസ്റ്റ് വരുന്നു

പ്രമുഖ ബാനറായ അരോമയുടെ അറുപതാമത്തെ ചിത്രമാണ് ആര്‍ടിസ്റ്റ്. ഓണച്ചിത്രമായി എത്തുന്ന ആര്‍ടിസ്റ്റിന്റെ ട്രെയിലറിന് ഓണ്‍ലൈനിലും മറ്റും ഏറെ കാഴ്ചക്കാരുണ്ട്.

English summary
Shyamaprasad's Fahad Fazil movie Artist to be released on August 30th.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam