»   » കമ്മാരസംഭവത്തിന് ടിക്കറ്റെടുക്കുന്നതിന് മുന്‍പ് അറിയാന്‍ അഞ്ച് കാര്യങ്ങള്‍! അഡാറ് സിനിമയാവുമോ?

കമ്മാരസംഭവത്തിന് ടിക്കറ്റെടുക്കുന്നതിന് മുന്‍പ് അറിയാന്‍ അഞ്ച് കാര്യങ്ങള്‍! അഡാറ് സിനിമയാവുമോ?

Written By:
Subscribe to Filmibeat Malayalam

ദിലീപിന്റെ കരിയറിലെ ബിഗ് റിലീസ് സിനിമയായി കമ്മാരസംഭവം റിലീസിനെത്താന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് നടന്‍ മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കേരളക്കര ഒന്നടങ്കം കാത്തിരിക്കുന്ന സിനിമ വിഷുവിന് മുന്നോടിയായിട്ടാണ് തിയറ്ററുകളിലേക്ക് എത്തുന്നത്.

ഈ വര്‍ഷം മലയാള സിനിമയ്ക്ക് ആകാംഷ നല്‍കുന്ന സിനിമകളുടെ പട്ടികയില്‍ മുന്നില്‍ നിന്ന കമ്മാരസംഭവം റിലീസിനെത്തുന്നത് നിരവധി കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്. നല്ലൊരു സിനിമ എന്നതിലുപരി സൂപ്പര്‍ ഹിറ്റ് സിനിമയായി മാറുന്ന കമ്മാരസംഭവത്തിന് ടിക്കറ്റ് എടുക്കുന്നതിന് മുന്‍പ് ചിത്രത്തെ കുറിച്ചറിയാന്‍ ഇതാ അഞ്ച് കാര്യങ്ങള്‍.


ദിലീപിന്റെ വ്യത്യസ്ത ഗെറ്റപ്പുകള്‍

കമ്മാരസംഭവത്തില്‍ ദിലീപ് മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് അഭിനയിക്കുന്നതെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. യൗവ്വനം, മുതല്‍ വാര്‍ദ്ധ്യകം വരെയുള്ള ദിലീപിന്റെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതില്‍ 90 വയസുള്ള രൂപത്തിന് വേണ്ടി 5 മണിക്കൂറുകളോളം സമയമായിരുന്നു വേണ്ടി വന്നിരുന്നത്. ലാല്‍ ജോസിന്റെ പിതാവിന്റെ ലുക്കായിരുന്നു ഇതിന് പ്രചോദനമായിരുന്നത്. ഗെറ്റപ്പുകള്‍ക്ക് വേണ്ടി ദിലീപിന്റെ കഷ്ടപാടിന്റെ ഫലം അതായിരിക്കും സിനിമയുടെ വിജയത്തിന് പിന്നിലുള്ള മറ്റൊരു കാരണമാവുന്നത്.


യഥാര്‍ത്ഥ സംഭവം

കമ്മാരസംഭവം ഒരു ഫിഷന്‍ സിനിമയാണ്. ചിത്രത്തില്‍ കമ്മാരന്‍ എന്ന് വിളിക്കുന്ന കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജീവിച്ചിരുന്ന കമ്മാരന്‍ നമ്പ്യാര്‍ എന്ന വ്യക്തിയുടെ യഥാര്‍ത്ഥ ജീവിതകഥയെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയില്‍ തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് പ്രധാനപ്പെട്ടൊരു വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്റെ മെമ്പറായിട്ടാണ് സിദ്ധാര്‍ത്ഥിന്റെ കഥാപാത്രം അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള കലാപത്തില്‍ ഒരു പ്രധാന പങ്കു വഹിച്ച ഒരു പ്രധാന രാഷ്ട്രീയ സംഘടനയായിരുന്നു അത്.


സിദ്ധാര്‍ത്ഥിന്റെ അരങ്ങേറ്റം

തമിഴ് സിനിമയുടെ പ്രിയങ്കരനായ സിദ്ധാര്‍ത്ഥ് തെലുങ്ക്, ഹിന്ദി സിനിമകളില്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. എന്നാല്‍ മലയാളത്തിലേക്ക് അഭിനയിക്കാന്‍ എത്തുന്നത് ആദ്യമായിട്ടാണ്. കമ്മാരസംഭവമാണ് സിദ്ധാര്‍ത്ഥിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം. സിനിമയില്‍ ഒതേനന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് സിദ്ധാര്‍ത്ഥ് അവതരിപ്പിക്കുന്നത്. സിനിമയില്‍ സിദ്ധാര്‍ത്ഥിനും മൂന്ന് വ്യത്യസ്ത വേഷങ്ങളുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം. ഇതോടെ കമ്മാരസംഭവം വേറൊരു ലെവലായിരിക്കുമെന്ന കാര്യം വീണ്ടും ഉറപ്പായി.ആകാംഷ നല്‍കിയ പോസ്റ്ററുകള്‍

ആദ്യം മുതല്‍ സിനിമയില്‍ നിന്നും പുറത്ത് വരുന്ന ഓരോ ചിത്രങ്ങളും സിനിമാ പ്രേമികള്‍ക്ക് ആകാംഷ നല്‍കിയിരുന്നവയായിരുന്നു. മാത്രമല്ല ടീസര്‍, ട്രെയിലര്‍, പാട്ട്, പോസ്റ്ററുകള്‍ തുടങ്ങിയവയെല്ലാം വലിയ പ്രതീക്ഷകളാണ് നല്‍കിയത്. അതിനൊപ്പം നവാഗത സംവിധായകന്റെ സിനിമയാണെന്നുള്ള വിശേഷണവും സിനിമയ്ക്കുണ്ട്. അടുത്തിടെ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നവരുടെ സിനിമകള്‍ സൂപ്പര്‍ ഹിറ്റായി മാറുന്നതാണ് കാണുന്നത്. തന്റെ സിനിമയ്ക്ക് നല്ല പോലെ ശ്രദ്ധിക്കാന്‍ രതീഷ് അമ്പാട്ടിന് കഴിഞ്ഞിട്ടുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.താരസമ്പന്നമായ സിനിമ..

ദിലീപും നമിത പ്രമോദും നായിക നായകന്മാരായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതേ കൂട്ടുകെട്ടില്‍ വീണ്ടും ഇരുവരും കമ്മാരസംഭവത്തിലൂടെ ഒന്നിച്ചിരിക്കുകയാണ്. ദിലീപ്, സിദ്ധാര്‍ത്ഥ്, നമിത എന്നിവരെ കൂടാതെ ബോബി സിംഹ, മുരളി ഗോപി, ശാരദ ശ്രീനാഥ്, ശ്വേത മേനോന്‍ തുടങ്ങി ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് നിരവധി താരങ്ങള്‍ വേറെയുമുണ്ട്. നടന്‍ മുരളി ഗോപിയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. 20 കോടി മുതല്‍ മുടക്കിലെത്തുന്ന സിനിമ കേരളത്തില്‍ ബിഗ് റിലീസായിട്ടാണ് എത്തുന്നത്. ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്. ദിലീപിന്റെ കീഴിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷനാണ് സിനിമ വിതരണത്തിനെത്തിക്കുന്നതും.

രണ്ട് സിനിമകളെടുത്തു, രണ്ടിനും ദേശീയ പുരസ്‌കാരം! പോത്തേട്ടന്‍സ് ബ്രില്ല്യണ്‍സ് ചുമ്മാതല്ല..

English summary
Five reasons to watch Dileep starrer Kammara Sambhavam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X