»   » ഹൈഡ് ആന്റ് സീക്ക്-ഒരു കുടുംബകാര്യം

ഹൈഡ് ആന്റ് സീക്ക്-ഒരു കുടുംബകാര്യം

Posted By:
Subscribe to Filmibeat Malayalam
Hide and Seek
ഒ മാധവന്റെ കാളിദാസകലാകേന്ദ്രം മലയാളക്കരയിലെ നാടകത്തിന്റെ പര്യായമാണ്. ഈ നാടകകുടുംബത്തില്‍ നിന്നും ഒരു മലയാളസിനിമ അണിഞ്ഞൊരുങ്ങുന്നു. ഹൈഡ് ആന്റ് സീക്ക് എന്ന ചിത്രത്തിലൂടെ കാളിദാസ ഇന്റര്‍ നാഷണല്‍ മൂവീസ് ഇനി സിനിമയുടെ വഴിയില്‍ ഒരു കൈനോക്കാന്‍ തീരുമാനിച്ചിരിക്കയാണ്.

ഒ മാധവന്റെ മകളും മുകേഷിന്റെ സഹോദരിയുമായ പ്രശസ്ത നാടക നടി സന്ധ്യരാജേന്ദ്രന്‍ ദമ്പതിമാരുടെ മകനായ ദിവ്യദര്‍ശന്‍ നായകനായും അരങ്ങേറ്റം കുറിക്കുന്നു. സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അഭിനയം പഠിച്ചിറങ്ങിയ പഞ്ചാബുകാരി സോണിമാനാണ് നായികയായെത്തുന്നത്.

പ്രണയിച്ച് വിവാഹിതരായ കമിതാക്കള്‍ക്ക് വിവാഹാനന്തരം വന്നു ചേരുന്ന സംഘര്‍ഷഭരിതമായ മാറ്റങ്ങളുടെ കഥയാണ് ഹൈഡ് ആന്റ് സീക്ക്. പ്രണയിച്ച് കഴിയുമ്പോള്‍ അവര്‍ സ്വപ്നലോകത്തായിരുന്നു വിവാഹം കഴിഞ്ഞ നാളുകളിലും സ്വാതന്ത്യ്രത്തിന്റെ പ്രണയഹര്‍ഷത്തില്‍ മുഴുകി ഒഴുകി നടന്നു. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങുന്നതോടെ പുതിയസംഭവങ്ങള്‍ അരങ്ങേറുകയാണ്.

സോളമന്‍ എന്ന ശക്തമായ കഥാപാത്രവുമായ് മുകേഷുണ്ട്. രാജേന്ദ്രനും ശ്രദ്ധേയമായ വേഷത്തിലൂടെ ചിത്രത്തിന്റെ ഭാഗമാവുന്നു. നവാഗതനായ വിക്രം എസ് നായരാണ് കഥ, തിരക്കഥ, സംഭാഷണം എഴുതുന്നത്. ഒഎന്‍വിയുടെ വരികള്‍ക്ക് രാജാമണി ഈണം പകരുന്നു.

ഛായാഗ്രഹണം ആനന്ദക്കുട്ടന്‍ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് മംഗലത്ത്, ചമയം പട്ടണം റഷീദ്, കല സംവിധാനം ബാലു, കോസ്റ്റിയൂം എസ്.ബി സതീശന്‍.മെയ് മൂന്നാംവാരം എറണാകുളത്ത് ആരംഭിക്കും.

English summary
The latest we hear is all about Divyadarshan, the grandson of famous actor O. Madhavan, all set to play the lead.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam