പാര്‍വതിവര്‍മ്മ ഗായത്രിവര്‍മ്മയായ കഥ

By Staff

പാര്‍വതിവര്‍മ്മ ഗായത്രിവര്‍മ്മയായ കഥ

അഗ്രഹാരത്തിനു പുറത്തുള്ള മോഹങ്ങളും സ്വപ്നങ്ങളും ഒന്നുമില്ലാത്ത പെണ്‍കുട്ടിയായിരുന്നു പാര്‍വതി വര്‍മ്മ. അഗ്രഹാരത്തിലെ ആചാരങ്ങളും നിഷ്ഠകളും പാലിച്ചു പോരുന്ന സാധു പെണ്‍കുട്ടി.

നിഷ്കളങ്കയായ ഈ പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത് സി.ഐ. വിഷ്ണുദത്തനാണ്. നീതിക്കുവേണ്ടി മുഖം നോക്കാതെ പോരാടാന്‍ തയ്യാറായ ധൈര്യശാലി. അതിനാല്‍ത്തന്നെ വിഷ്ണുവിന് ശത്രുക്കള്‍ ധാരാളമായിരുന്നു.

ഒരിക്കല്‍ ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്ന് ഒട്ടേറെ കുട്ടികള്‍ മരിക്കാനിടയായത് അന്വേഷിച്ച വിഷ്ണു കണ്ടെത്തിയത് ഞെട്ടിക്കുന്ന സത്യങ്ങളായിരുന്നു. വിശ്വനാഥന്‍, പൊള്ളാച്ചി തേവര്‍, വാവച്ചന്‍ എന്നിവര്‍ നയിക്കുന്ന വി.ടി.വി ഗ്രൂപ്പ് എന്ന ബിസിനസ് സാമ്രാജ്യത്തിനെതിരെയുള്ള ശക്തമായ തെളിവുകള്‍. വിഷ്ണുദത്തനെ അനുനയിപ്പിക്കാന്‍ വി.ടി.വി ശ്രമിച്ചെങ്കിലും ഫലിച്ചില്ല. അത് വിഷ്ണുദത്തന്റെ മരണത്തിനു തന്നെ കാരണമായി.

പാര്‍വതി വര്‍മ്മ ഇപ്പോള്‍ ഗായത്രി വര്‍മ്മയാണ്. ഭര്‍ത്താവിന്റെ കൊലപാതകത്തിന് പകരം ചോദിക്കാന്‍ ഇറങ്ങിത്തിരിച്ചവള്‍. ആ പ്രതികാരാിയാണ് സജി ടി.എസ് സംവിധാനം ചെയ്യുന്ന ഇന്ത്യാഗേറ്റിന്റെ കാതല്‍.

ഗായത്രി വര്‍മ്മയായി വരുന്നത് വാണി വിശ്വനാഥ്. വിഷ്ണുദത്തനാകുന്നത് തമിഴ് നടനായ ചരണ്‍ രാജും. വിശനാഥനെ ദേവനും പൊള്ളാച്ചി തേവരെ ഹേമന്ത് രാവണും വാവച്ചനെ സ്ഫടികം ജോര്‍ജ്ജും അവതരിപ്പിക്കുന്നു. ജഗദീഷ്, ഷമ്മി തിലകന്‍, ഭീമന്‍ രഘു, സാദിഖ്, അഗസ്റിന്‍, സുബൈര്‍, നിരഞ്ജന, അഞ്ജലി, റോണ തുടങ്ങിയവരും അഭിനയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X