ഇവന്‍ മര്യാദരാമന്‍ കാണണം എന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍

By Aswathi

ദിലീപ് നായകനാകുന്ന ഇവന്‍ മര്യാദ രാമന്‍ എന്ന ഹാസ്യ ചിത്രം നാളെ (04-04-2015) തിയേറ്ററുകളിലെത്തുകയാണ്. നവാഗതനായ സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാനിയാണ് നായിക.

തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായ മര്യാദ രാമന്‍ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഇവന്‍ മര്യാദ രാമന്‍ എന്ന പേരില്‍ മലയാളത്തിലെത്തുന്നത്. ഉദയകൃഷ് - സിബി കെ തോമസ് പിരിയുന്നതിന് മുമ്പ് ഒടുവില്‍ സ്‌ക്രിപ്റ്റ് എഴുതിയത് ഈ ചിത്രത്തിന് വേണ്ടിയാണ്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിയ്ക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ഇതൊന്നുമല്ലാതെ ഇവന്‍ മര്യാദ രാമന്‍ തീര്‍ച്ചയായും തിയേറ്ററിലിരുന്ന് കാണണം എന്ന് പറയുന്നതിന് അഞ്ച് കാരണങ്ങള്‍ താഴെ പറയുന്നു,

പൂര്‍ണമായും ഒരു കുടുംബ ചിത്രം

ഇവന്‍ മര്യാദരാമന്‍ കാണണം എന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍

ന്യൂ ജനറേഷന്‍ കാലത്ത് കുടുംബത്തിനൊപ്പം തിയേറ്ററില്‍ പോയിരുന്ന് സിനിമ കാണാന്‍ കഴിയാത്ത കുടുംബ പ്രേക്ഷകര്‍ക്കുള്ളതാണ് ഇവന്‍ മര്യാദ രാമന്‍. ദിലീപിനെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ളത് കുടുംബ പ്രേക്ഷകരും കുട്ടികളുമാണ്. ഈ അവധിക്കാലം അടിച്ചുപൊളിക്കാന്‍ കുട്ടികള്‍ക്കുള്ള എല്ലാ ചേരുവകളും ചിത്രത്തിലുണ്ടാവും. പൂര്‍ണമായും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രം. ചിരിക്കാന്‍ ഇഷ്ടമല്ലാത്തവരുണ്ടാകുമോ?

ദിലീപ് - നിക്കി ഗല്‍റാനി

ഇവന്‍ മര്യാദരാമന്‍ കാണണം എന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍

ഇപ്പോള്‍ മലയാളത്തില്‍ സെന്‍സേഷനായിക്കൊണ്ടിരിയ്ക്കുന്ന നിക്കി ഗല്‍റാനിയും ദിലീപും തമ്മിലുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി. എല്ലാ നടിമാര്‍ക്കൊപ്പവും മികച്ച കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്പ്പിക്കുന്ന നടനാണ് ദിലീപ്. ഇവന്‍ മര്യാദ രാമന്റെ ട്രെയിലറില്‍ നിന്നും പാട്ടുകളില്‍ നിന്നും തന്നെ വ്യക്തം, ദിലീപും നിക്കി ഗല്‍റാനിയും മികച്ച പെയര്‍ ആയിരിക്കും.

മര്യാദ രാമന്റെ റീമേക്ക്

ഇവന്‍ മര്യാദരാമന്‍ കാണണം എന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍

തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ ചിത്രമാണ് മര്യാദ രാമന്‍. ഔര്‍ ഹോസ്പിറ്റാലിറ്റി എന്ന ഹോളിവുഡ് ക്ലാസിക് കോമഡി ചിത്രത്തില്‍ നിന്നുമാണ് മര്യാദ രാമന്‍ ഉണ്ടായത്. തെലുങ്കില്‍ നിന്ന് ഈ ചിത്രം മറ്റ് പല ഭാഷകളിലേക്കും പിന്നീട് റീമേക്ക് ചെയ്തിട്ടുണ്ട്. തെലുങ്കില്‍ സംഭവിച്ച മാജിക് മലയാളത്തില്‍ തീര്‍ച്ചയായും സംഭവിയ്ക്കും എന്ന ആത്മവിശ്വാസത്തിലാണ് അണിയറപ്രവര്‍ത്തകര്‍

ദിലീപിന് ഇത് നേടണം

ഇവന്‍ മര്യാദരാമന്‍ കാണണം എന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍

ദിലീപിന് ഇത് പിടിച്ചു നിര്‍ത്തിയേ പറ്റൂ. തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ട ദിലീപ് അതില്‍ നിന്ന് മറികടക്കാനുള്ള ശ്രമത്തില്‍ കൂടെയാണ് ചിത്രം ചെയ്തിരിയ്ക്കുന്നത്. ഒരു സൂപ്പര്‍ ഹിറ്റല്ലാതെ അതില്‍ കുറഞ്ഞതൊന്നും ദിലീപ് ഫാന്‍സ് പ്രതീക്ഷിക്കുന്നില്ല

സുരാജ് വെഞ്ഞാറമൂടിന്റെ സാന്നിധ്യം

ഇവന്‍ മര്യാദരാമന്‍ കാണണം എന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍

ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് അഭിനയിക്കുന്നില്ല. എന്നാല്‍ ചിത്രത്തില്‍ മുഴുനീളം ദിലീപിനൊപ്പമുള്ള സംസാരിക്കുന്ന സൈക്കിളിന് ശബ്ദം നല്‍കിയിരിക്കുന്നത് സുരാജാണ്. ചിത്രം ഇവിടെയും ഒരു വ്യത്യസ്തത സൂക്ഷിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X