കാത്തിരിപ്പിന് വിരാമമിട്ട് ഉലകനായകന്റെ വിശ്വരൂപം 2 എത്തുന്നു ! ചിത്രം നാളെ തിയ്യേറ്ററുകളിലേക്ക്

By Midhun

ഉലകനായകന്‍ കമല്‍ഹാസന്റെതായി സിനിമാ പ്രേമികള്‍ ആകാംക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് വിശ്വരൂപം 2. ചിത്രം നാളെയാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ആദ്യ ഭാഗം തന്ന ആവേശമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം കാണുവാനും എല്ലാവരെയും പ്രേരിപ്പിക്കുന്നത്. കമല്‍ഹാസന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ആന്‍ഡ്രിയ, പൂജാ കുമാര്‍
തുടങ്ങിയവരാണ് നായികമാരായി എത്തുന്നത്.

ഇത്തവണയും വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രവുമായിട്ടാണ് കമല്‍ എത്തുന്നത്. തമിഴില്‍ ചിത്രീകരിച്ച സിനിമ തെലുങ്ക്,ഹിന്ദി തുടങ്ങിയ ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും ടീസറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

kamal haasan

പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കിടിലന്‍ രംഗങ്ങളാണ് ചിത്രത്തിനുവേണ്ടി അണിയറ പ്രവര്‍ത്തകര് ഒരുക്കിയിരിക്കുന്നത്. ആഗോള ഭീകരവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കാശ്മീരി മുസ്ലീം ഉദ്യാഗസ്ഥന്റെ പ്രവര്‍ത്തനവും വെല്ലുവിളികളുമാണ് ചിത്രത്തിന്റെ പ്രമേയം.

വിശ്വരൂപം 2വില്‍ വിസാം അഹമ്മദ് കാശ്മൂരി എന്ന റോ എജന്റിന്റെ വേഷത്തിലാണ് കമല്‍ഹാസന്‍ എത്തുന്നത്. അമേരിക്കയിലായിരുന്നു ചിത്രത്തിന്റൈ ഭുരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരുന്നത്. വിശ്വരൂപത്തിന്റെ ആദ്യ ഭാഗം പോലെ രണ്ടാം ഭാഗവും മികവുറ്റതാകുമെന്നാണ് സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. ബിഗ് ബഡ്ജറ്റിലൊരുക്കിയ ചിത്രം വമ്പന്‍ റിലീസായിട്ടാകും നാളെ തിയ്യേറ്ററുകളിലെത്തുക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X