ജയപ്രദയുടെ ശക്തമായ തിരിച്ചുവരവ്, കിണര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്, പ്രിവ്യൂ വായിക്കൂ!
ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായാണ് ഓരോ വെള്ളിയാഴ്ചയപം കടന്നുവരുന്നത്. പ്രേക്ഷകരെ സംബന്ധിച്ച് കാഴ്ചയുടെ വസന്തമൊരുക്കിയാണ് ഓരോ സിനിമയും എത്തുന്നത്. എംഎ നിഷാദ് സംവിധാനം ചെയ്ത കിണര്‍ എന്ന സിനിമയും ഇത്തവണത്തെ റിലീസിലുണ്ടെന്നുള്ള വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്.
പ്രേക്ഷകരുമായി ബന്ധപ്പെടുത്താവുന്ന റിയലിസ്റ്റിക് മൂവിയുമായാണ് ഇത്തവണ എംഎ നിഷാദും സംഘവും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ഡോക്ടര്‍ അന്‍വര്‍ അബ്ദുള്ള, ഡോ അജു കെ നാരായണന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. കിണറിന്റെ തമിഴ് പതിപ്പായ കേണിയും റിലീസിന് തയ്യാറെടുക്കുകയാണ്. കിണര്‍ കാണാന്‍ പോകുന്നതിന് മുന്‍പ് പ്രിവ്യൂ വായിക്കൂ.

കിണർ എന്ന സിനിമയുടെ പ്രത്യേകത
കിണർ ഒരു കാരക്ടറാണ് ഈ സിനിമയിൽ. ഇതു കേരള - തമിഴ്നാട് അതിർത്തിയിൽ സംഭവിക്കുന്ന കഥയാണ്. ഈ കഥ അത് ആവശ്യപ്പെടുന്നതുകൊണ്ടാണ് കേരള - തമിഴ് നാട് ബോർഡർ പശ്ചാത്തലമാകുന്നത്. ഏവർക്കും താത്പര്യമുണർത്തുന്ന രീതിയിൽ രസകരമായാണ് ഈ സിനിമയെ ട്രീറ്റ് ചെയ്തിരിക്കുന്നത്. ആക്ഷേപഹാസ്യമുണ്ട്. ഇമോഷനുകൾക്കു കൂടുതൽ പ്രാധാന്യം കൊടുത്തിട്ടുണ്ട്. നോണ്‍ ലീനിയറായാണു ട്രീറ്റ് ചെയ്തിരിക്കുന്നത്. ജയപ്രദയെപ്പോലെ ഒരു ആർട്ടിസ്റ്റ് വരുന്പോൾ സ്വാഭാവികയും അതിന്റെ കൊമേഴ്സ്യൽ സാധ്യതകൾ ഒട്ടും ചോരാതെ തന്നെയാണ് ഈ സിനിമ ചെയ്തിരിക്കുന്നത്.

ഈ പേര് നല്‍കാനുള്ള കാരണം
കിണർ എപ്പോഴും ഒരു പ്രതീകമാണ്. കിണർ എന്നു പറയുന്പോൾ നമ്മുടെ മനസിന്റെ ആഴങ്ങളിൽ പോകുന്ന ഒരു കണക്ടിവിറ്റി കൂടിയുണ്ട്. മനുഷ്യന്റെ മനസ് ഒരുപാട് ആഴങ്ങൾ ഉള്ളതാണ്. ഒരുപാടു ഡെപ്ത് ഉള്ളതാണ്. അതുപോലെതന്നെ ഡെപ്തുള്ള ഒരു വിഷയമായതുകൊണ്ടാണ് കിണർ എന്ന ടൈറ്റിൽ നല്‍കിയതെന്ന് സംവിധായകന് പറയുന്നു.

ഡോക്യുമെന്ററി സ്വഭാവമുള്ള സിനിമയല്ല
ഇതിനു ഡോക്യുമെന്ററി സ്വഭാവമേ ഇല്ല. ഇതു പക്കാ കൊമേഴ്സ്യൽ സിനിമയാണ്. മൂന്നു വേർഷനുകളിലാണു കഥ പറയുന്നത്. ഇതിന്റെ ട്രീറ്റ്മെന്റ് തന്നെ വ്യത്യസ്തമാണ്. ഈ സിനിമയിൽ ശക്തരായ സ്ത്രീകഥാപാത്രങ്ങളുണ്ട്. ഒരു സ്ത്രീയുടെ ജീവിതത്തിൽ അവർ അനുഭവിക്കുന്ന വിഷയങ്ങൾ...അതിൽ പകച്ചുനിൽക്കാതെ സമൂഹത്തിനു മുന്നിൽ ജീവിതയാഥാർഥ്യങ്ങളെ നേരിട്ടു മുന്നോട്ടു പോകുന്പോൾ അവർ നേരിടുന്ന വിഷയങ്ങളിലൊന്നിലേക്കു വളരെ സ്വാഭാവികമായിത്തന്നെ ജലം കയറിവരികയാണ്.

സ്ത്രീപക്ഷത്തുനിന്നുള്ള സമീപനം
ഇന്നത്തെ സമൂഹത്തിൽ ഒരു സ്ത്രീയ്ക്ക് ജീവിതത്തിൽ ഉണ്ടാകുന്ന വൈതരണികളെ എങ്ങനെ സധൈര്യം നേരിടാം എന്നതിനെക്കുറിച്ച് ഈ സിനിമ വ്യക്തമായി പറയുന്നുണ്ട്.

വന്‍താരനിര അണിനിരക്കുന്നു
രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ സജീവ് പി.കെയും ആനി സജീവുമാണ് കിണർ നിർമിച്ചിരിക്കുന്നത്. പ്രണയത്തിനുശേഷം അവർ നിർമിച്ച സിനിമയാണിത്. ജയപ്രദ, രേവതി, അർച്ചന, പശുപതി, തലൈവാസൽ വിജയ്, ജോയ് മാത്യു, രഞ്ജി പണിക്കർ, ഇന്ദ്രൻസ്, ഭഗത് മാനുവൽ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ളത്.

പ്രധാന കഥാപാത്രമായി ജയപ്രദ
ഇന്ദിര എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റിയ താരം ജയപ്രദയാണെന്ന് തോന്നിയതിനാലാണ് അവരെ കാസ്റ്റ് ചെയ്തത്. ഈ കഥാപാത്രം വളരെ സുന്ദരിയായ ഒരു സ്ത്രീയാണ്. ഹോംലിയായി ജീവിക്കുന്ന ഒരു സ്ത്രീയാണ്. ജീവിതത്തിലെ നിറങ്ങളെല്ലാം ഇഷ്ടപ്പെടുന്ന വളരെ നൈർമല്യത്തോടുകൂടിയുള്ള മുഖഭാവവും മനസുമുള്ള ഒരു സാധാരണ വീട്ടമ്മ. ജീവിതത്തിൽ പ്രാർഥനയും ഭർത്താവിനോടും കുടുംബത്തോടുമുള്ള കരുതലുകളോടെയും നിൽക്കുന്ന ഒരു സ്ത്രീ. അവരുടെ ജീവിതത്തിലുണ്ടാകുന്ന ചില അടിയൊഴുക്കുകൾ.. അതിൽപ്പെട്ടു തളരാതെ ജീവിത യാഥാർഥ്യങ്ങളോടു പടവെട്ടി മുന്നോട്ടുപോകുന്ന കഥാപാത്രമാണ് ഇന്ദിര.

രേവതിയുടെ തിരിച്ചുവരവ്
അഞ്ചു വർഷത്തിനുശേഷമാണ് രേവതി മലയാളത്തിലേക്കു വരുന്നത്. തിരുനെൽവേലി കളക്ടറുടെ വേഷമാണു ചെയ്തത്; മലയാളവും അറിയാവുന്ന ഒരു തമിഴ് കളക്ടറുടെ വേഷം. ദേശീയപുരസ്കാരം നേടിയ തെന്നിന്ത്യൻ നടി അർച്ചന 10 വർഷത്തിനുശേഷം സിനിമയിലേക്കു തിരിച്ചുവരുന്നത് കിണറിലൂടെയാണ്.

27 വര്‍ഷത്തിന് ശേഷം യേശുദാസും എസ് പി ബാലസുബ്രഹ്മണ്യവും
27 വർഷത്തിനുശേഷം യേശുദാസും എസ്. പി. ബാലസുബ്രഹ്മണ്യവും ചേർന്ന് ഒരു ഗാനം ആലപിച്ചത്. അയ്യാ സാമി എന്ന പാട്ടില്‍ അവർ ആ പാട്ടിൽ അഭിനയിച്ചിട്ടുമുണ്ട്. അതു വലിയ ഒരു അനുഭവമായിരുന്നു. പളനിഭാരതിയും ബി.കെ.ഹരിനാരായണനുമാണ് വരികളെഴുതിയത്.


Click it and Unblock the Notifications











